HOME
DETAILS

സിഡ്‌നിയിൽ കൊടുങ്കാറ്റായി സ്മിത്ത്; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം

  
Web Desk
January 11, 2025 | 8:35 AM

steve smith score a century in bbl

സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ സെഞ്ച്വറി തിളക്കത്തിൽ സ്റ്റീവ് സ്മിത്ത്. സിഡ്‌നി സിക്സെഴ്സിന് വേണ്ടിയാണ് സ്മിത്ത് സെഞ്ച്വറി നേടി തിളങ്ങിയത്. പെർത്ത് സ്‌കോച്ചേഴ്സിനെതിരെ 64 പന്തിൽ പുറത്താവാതെ 121 റൺസാണ് സ്മിത്ത് നേടിയത്. 10 ഫോറുകളും ഏഴ് സിക്സുകളുമാണ് സ്മിത്ത് നേടിയത്.

ബിഗ് ബാഷ് ലീഗിലെ സ്മിത്തിന്റെ മൂന്നാം സെഞ്ച്വറി ആണിത്. ഇതോടെ ബിബിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബെൻ മക്‌ഡെർമോട്ടിന്റെ റെക്കോർഡിനൊപ്പമെത്താനും സ്മിത്തിന് സാധിച്ചു.

ട്വന്റി ട്വന്റിയിലെ സ്മിത്തിന്റെ നാലാം സെഞ്ച്വറി ആണിത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2016ൽ റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്‌സിന് വേണ്ടിയാണ് സ്മിത്ത് ആദ്യ സെഞ്ച്വറി നേടിയത്. ഗുജറാത്ത് ലയൺസിനെതിരെ 54 പന്തിൽ 101 റൺസായിരുന്നു സ്മിത്ത് നേടിയത്. 

നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ സ്മിത്തിനെ ഒരു ടീമും വാങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്ക് ട്വന്റി ട്വന്റിയിൽ പലതും ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സ്മിത്ത്. 
 
സ്മിത്തിന്റെ സെഞ്ച്വറിക്ക് പുറമെ മത്സരത്തിൽ സിഡ്‌നിക്കായി ക്യാപ്റ്റൻ മോയിസസ് ഹെൻറിക്കസ് 28 പന്തിൽ 46 റൺസും നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ബെൻ ദ്വാർഷുയിസ് ഏഴ് പന്തിൽ പുറത്താവാതെ 23 റൺസും നേടി. ഒരു ഫോറും മൂന്ന് സിക്സുകളുമാണ് താരം നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  8 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  8 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  8 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  8 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  8 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  8 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  8 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  8 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  8 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  8 days ago