HOME
DETAILS

ജോസഫ് ഔണ്‍ ലെബനീസ് പ്രസിഡന്റ്; മാതൃരാജ്യത്തേക്ക് മടങ്ങുന്നതും സ്വപ്‌നം കണ്ട് യുഎഇയിലെ ലെബനീസ് പ്രവാസികള്‍

  
Shaheer
January 11 2025 | 06:01 AM

Joseph Aoun Lebanese President Lebanese expatriates in the UAE dream of returning to their homeland

ദുബൈ: ജോസഫ് ഔണ്‍ ലെബനീസ് പ്രസിഡന്റായതിനു പിന്നാലെ പ്രതീക്ഷയുടെ പുതുകാലത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് യുഎഇയിലെ ലെബനീസ് പ്രവാസികളും. 2022 മുതല്‍ 2025 വരെയുള്ള ഏകദേശം മൂന്നു വര്‍ഷകാലം ശൂന്യമായിരുന്ന ഇരിപ്പിയത്തിനാണ് ഇതോടെ അവകാശിയുണ്ടാകുന്നത്.

അബൂദബിയില്‍ ഹെയര്‍സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന എമിലിയോ അബു ഹബീബും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമടങ്ങുന്ന സംഘവും ജോസഫ് ഔണിനെ തിരഞ്ഞെടുത്തതിന്റെ തികഞ്ഞ ആവേശത്തിലാണ്. ഹബീബും സംഘവും പുതിയ പ്രസിഡന്റിന്റെ വിജയത്തില്‍ ആഘോഷിക്കുകയും ചെയ്തു.

'ഞങ്ങള്‍ എല്ലാവരും വളരെ സന്തുഷ്ടരാണ്. ഇത് ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഹബീബ് പറഞ്ഞു. ലെബനന്റെ സ്ഥിരത പുനഃസ്ഥാപിക്കേണ്ടതിന്റെയും സൈന്യം പൊതുസുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കുന്നതിലും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഞങ്ങളുടെ ഗള്‍ഫ് സുഹൃത്തുക്കള്‍ ലെബനനിലേക്ക് മടങ്ങുകയും അവിടെയുള്ള അവരുടെ വീടുകളികളില്‍ താമസിക്കുകയും ചെയ്യുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

18 വര്‍ഷം മുമ്പ് സാമ്പത്തികവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ ലെബനന്‍ വിടാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത് ലെബനനിലെ തന്റെ ഭാര്യയെയും രണ്ട് ആണ്‍മക്കളെയും ഓര്‍ത്താണെന്ന് ഹബീബ് പറഞ്ഞു.

'സുരക്ഷിതവും മനോഹരവുമായ ഒരു മാതൃരാജ്യത്തിലേക്ക് മടങ്ങുന്നതിനേക്കാള്‍ ആകര്‍ഷകമായ മറ്റൊന്നില്ല, ലെബനന്‍ ഒരിക്കല്‍ 'കിഴക്കിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നാണ് അറിയപ്പെട്ടിരുന്നത്, എന്നാല്‍ എല്ലാം ഭൂതകാലത്തിന്റെ വിസ്മൃതികളില്‍ മറഞ്ഞിരിക്കുന്നു.' അദ്ദേഹം വിശദീകരിച്ചു.

ജോസഫ് ഔണിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. 'ഞങ്ങള്‍ എല്ലാവരും ലെബനനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു, അവിടെ ജോലി ചെയ്യാനും ജീവിക്കാനും കഴിയും. എന്റെ കുടുംബത്തില്‍ നിന്ന് അകന്ന് അവധി ദിവസങ്ങളില്‍ മാത്രം അവരെ കണ്ട് ഞാന്‍ മടുത്തു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  5 days ago
No Image

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

Cricket
  •  5 days ago
No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പു‍നസ്ഥാപിച്ചു

Kerala
  •  5 days ago
No Image

മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും 

Kerala
  •  5 days ago
No Image

ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

International
  •  5 days ago
No Image

പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി

International
  •  5 days ago
No Image

സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന്‍ അന്തരിച്ചു

National
  •  5 days ago
No Image

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

Cricket
  •  5 days ago
No Image

വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം

National
  •  5 days ago
No Image

​ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം 

International
  •  5 days ago