HOME
DETAILS
MAL
അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു: ഡോക്ടര്‍
backup
August 08 2019 | 17:08 PM
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് അപകട സമയത്ത് മദ്യപിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.
കേസിലെ നിര്‍ണായക മൊഴിയാണ് ആദ്യം പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയത്. മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ചു നിന്നു. ഈ മൊഴി നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ അടക്കം പ്രധാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."