പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്ക് കെട്ടിടം തുറന്നു
നടുവണ്ണൂര്‍: കോട്ടൂര്‍ പി.എച്.സിയുടെ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് കെട്ടിടം കേരളനിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സംഘടനകളുടെ നാടാണ് കേരളം. എല്ലാ സംഘടനകളും ജീവകാരുണ്യമേഖലയിലേക്ക് ശ്രദ്ധവെച്ചാല്‍ സന്തോഷത്തിന് അതിരില്ലാത്ത നാടായി കേരളം മാറുമെന്ന് അദ്ദേഹം പറഞ്ഞു.
സാന്ത്വനപരിചരണം ജീവിതവ്രതമാക്കിയ കെ.കെ രാമചന്ദ്രന്‍ നായരുടെ ഫോട്ടോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ ഓഫിസില്‍ അനാച്ഛാദനം ചെയ്തു. സാന്ത്വനരംഗത്തെ സന്നദ്ധസേവകരായ ടി.എം ബാലന്‍നായര്‍, എ. രാഘവന്‍ നായര്‍, അച്യുതന്‍ നായര്‍, സി.എന്‍ അയ്യപ്പന്‍ എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാലന്‍, ജില്ലാപഞ്ചായത്ത് മെംബര്‍ ശ്രീജ പുല്ലിരിക്കല്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍മാരായ കെ. വിലാസിനി, ഉഷ മലയില്‍, മെഡിക്കല്‍ ഓഫിസര്‍ അബ്ദുള്‍ഗഫൂര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ ശ്രീധരന്‍, എന്‍. ശങ്കരന്‍, സംഘടനാപ്രതിനിധികള്‍ സംസാരിച്ചു. നാട്ടുകാര്‍ ഒറ്റദിവസം സമാഹരിച്ച 13 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിനുള്ള സ്ഥലം വാങ്ങിയത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ വികസനഫണ്ടുപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."