നിതാഖാത് പരാജയമെന്ന് തൊഴില്‍ മന്ത്രാലയ വാര്‍ഷിക റിപ്പോര്‍ട്ട്
റിയാദ്: സഊദി യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കണമെന്ന തീരുമാനവുമായി രാജ്യത്ത് നടപ്പാക്കിയ സഊദിവല്‍ക്കരണ പദ്ധതിയായ നിതാഖാത് പദ്ധതി പരാജയമായതായി റിപ്പോര്‍ട്ട്.
സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതിലെ ചില ഭാഗങ്ങളില്‍ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. സഊദിവല്‍ക്കരണം ശക്തമാക്കുന്നതിനിടയില്‍ ചില പാകപ്പിഴവുകളും ആസൂത്രണക്കുറവും ഉണ്ടായതിനാല്‍ വിവിധ മേഖലകളിലെ നിയമനങ്ങള്‍ നടക്കാതെ ഒഴിഞ്ഞു കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കൂടുതല്‍ മേഖലകളില്‍ സഊദിവല്‍ക്കരണം ശക്തമാക്കി നിയമങ്ങള്‍ കൊണ്ട് വരുന്നതിനിടെയാണ് പദ്ധതി തത്വത്തില്‍ പരാജയമെന്ന് മന്ത്രാലയ റിപ്പോര്‍ട്ടില്‍ തന്നെ വിശദീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിന്റെ ഭാഗമായി ശൂറ കൗണ്‍സിലിലെ അംഗങ്ങളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."