ഹിമാലയത്തില്‍ മഞ്ഞുപാളി വീണ് ഒന്‍പത് മരണം
കാഠ്മണ്ഡു: ഹിമാലയത്തില്‍ കൂറ്റന്‍ മഞ്ഞുകട്ട തകര്‍ന്നുവീണ് ഒന്‍പതു മരണം. നേപ്പാളിലെ മൗണ്ട് ഗുര്‍ജ ഹിമലിലുണ്ടായ അപകടത്തില്‍ ഒന്‍പതു പര്‍വതാരോഹകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചു പേര് ദക്ഷിണ കൊറിയക്കാരും ബാക്കിയുള്ളവര്‍ നേപ്പാളില്നിന്നുള്ളവരുമാണ്.
ഇവരുടെ ബേസ് ക്യാംപിനു മുകളിലേക്കു മഞ്ഞുകട്ട ഇടിഞ്ഞുവീഴുകയായിരുന്നു. സംഘത്തിലെ എട്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നേപ്പാളില്‍നിന്നുള്ള ഒരാളെയാണ് ഇനി കണ്ടെത്താനുള്ളത്. സംഭവസ്ഥലത്തേക്കു രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തിയിട്ടുണ്ട്. കാല്‍നടയായി പൊലിസ് സംഘവും സ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്ന് സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്.
അടുത്ത ക്യാംപിലേക്കു കയറുന്നതിനായി കാലാവസ്ഥ അനുകൂലമാകുന്നതുവരെ 3500 അടി മുകളിലുള്ള ബേസ് ക്യാംപില്‍ വിശ്രമിക്കുകയായിരുന്നു സംഘം. അപകടമുണ്ടായ ബേസ് ക്യാംപില്‍നിന്ന് ഏറ്റവും അടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു ദിവസം യാത്ര ചെയ്യാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."