HOME
DETAILS

'നീതികേടിന്റെ തെരുവുയുദ്ധങ്ങള്‍'

  
backup
August 01 2016 | 19:08 PM

%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95%e0%b5%87%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%af%e0%b5%81%e0%b4%a6

മാധ്യമങ്ങളോടാണിപ്പോള്‍ എല്ലാവര്‍ക്കും കലിപ്പ്. നേരത്തെ മറ്റു ചിലര്‍ക്കായിരുന്നു  അസഹിഷ്ണുതയെങ്കില്‍ ഇപ്പോള്‍ അഭിഭാഷകര്‍ക്കും പൊലിസിനുമായി. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും നാം അതു കണ്ടു. പത്രക്കാരെ തോണ്ടി സ്വന്തം 'പെഡിഗ്രി' വെളിപ്പെടുത്താന്‍ പാവങ്ങള്‍ എത്രയാണു ബുദ്ധിമുട്ടിയത്.
പത്രങ്ങളിലും ചാനലുകളിലും പേരുവന്നതിലൂടെ പ്രശസ്തരായവരും അവരിലുണ്ടായിരുന്നു. വ്യക്തിപരമായി  വിരോധമുണ്ടോ തനിക്ക് അപമാനകരമായി  വല്ലതും ചെയ്തിട്ടുണ്ടോ എന്നൊന്നും നോക്കാതെ പലരും പത്രക്കാരെ തല്ലാന്‍ ഉശിരുകാട്ടി. എന്തിനാണു തല്ലിയതെന്തിനെക്കുറിച്ചോ നാലാളുടെ മുന്നില്‍ പറയാനാവുന്ന കാരണമാണോ അത് എന്നതിനെക്കുറിച്ചോ അവരില്‍ എത്രപേര്‍ ഓര്‍ത്തുവെന്ന് അറിയില്ല.

വഴിയേപോയ പെണ്‍കുട്ടിയെ ഒരു അഭിഭാഷകന്‍ അപമാനിച്ചുവെന്നതാണല്ലോ സംഭവങ്ങള്‍ക്കു വഴിമരുന്നിട്ട കാരണം. അഭിഭാഷകന്‍ കടന്നുപിടിച്ചോ ഇല്ലയോ എന്നു തെളിയിക്കപ്പെടേണ്ടത് കോടതിയിലാണെന്നു സമ്മതിക്കുന്നു. എന്നാലും, ആ സംഭവത്തില്‍ അഭിഭാഷകനെതിരേ പൊലിസ്  കേസു ചാര്‍ജുചെയ്തുവെന്നതു യാഥാര്‍ഥ്യമാണല്ലോ. അതാണല്ലോ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.

കേസെടുത്ത പൊലിസിനെതിരേ ആരും ഉറഞ്ഞുതുള്ളിയതായി കണ്ടില്ല. വാര്‍ത്തകൊടുത്തവര്‍ക്കു  നേരേ കൈയേറ്റം. അഭിഭാഷകര്‍ക്കെതിരേ ആരും വാര്‍ത്തകൊടുക്കരുതെന്നാണോ ആ സംഘടനയുടെ നേതാക്കള്‍ പറയുന്നത് എന്നു സംശയിച്ചുപോകുകയാണ്. കേരളത്തിലെ കോടതികള്‍ക്കു പലതിനുമുന്നിലും മാധ്യമപ്രവര്‍ത്തകര്‍ തല്ലുകൊള്ളുന്നതുകണ്ട്  ആദ്യം കണ്ണൂര്‍ എന്ന ഇട്ടാവട്ട രാഷ്ട്രീയധാര്‍ഷ്ഠ്യത്തില്‍ മൗനംപൂണ്ട പിണറായി മുഖ്യന്റെ നിലപാടുകൂടിയായപ്പോള്‍ എല്ലാം ശരിയായി.

അഭിഭാഷകരില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട ഒരു പൊലിസുകാരന്‍ കഴിഞ്ഞദിവസം കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അഴിഞ്ഞാടി. കൊച്ചിയില്‍കണ്ട ആത്മരോഷം സഹപ്രവര്‍ത്തകനോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു. തിരുവനന്തപുരത്തേത് അതിനോടുള്ള പിന്തുണപ്രഖ്യാപനവും. പൊലിസുകാരന്റേതിനെ എന്തുപേരിട്ടു വിളിക്കും. നിരവധി അഭിഭാഷകശ്രേഷ്ഠന്മാര്‍ ജീവിച്ച നാടാണു കേരളം. തെറ്റായ വാര്‍ത്ത കൊടുത്തെന്നാണു മാധ്യമങ്ങള്‍ക്കെതിരേയുള്ള അഭിഭാഷകകുലപതികളുടെ ആക്ഷേപം. പൊലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയ അഭിഭാഷകനെ സംബന്ധിച്ച കേസ് എങ്ങനെ തെറ്റായ വാര്‍ത്തയായതെന്ന ചോദ്യത്തിന് ഉത്തരമില്ല.
അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കുന്നതിനെതിരേ സുപ്രിംകോടതിയുടെ വിലക്കുണ്ടെന്ന കാര്യം അറിയാഞ്ഞിട്ടല്ല. അതു പാലിക്കണോ വേണ്ടയോയെന്നു തീരുമാനിക്കേണ്ട അധികാരം തങ്ങള്‍ക്കാണെന്നു തീരുമാനിച്ചാല്‍ എന്തുചെയ്യും.

ജനങ്ങള്‍ക്കു നീതിനിര്‍വഹണം നടത്തേണ്ടവര്‍ തെരുവിലിറങ്ങിയാല്‍ എന്തുചെയ്യും. സംഭവത്തെക്കുറിച്ചു പ്രതികരിച്ച സഹപ്രവര്‍ത്തകരെ സംഘടനയില്‍നിന്നും പുറത്താക്കി ശിക്ഷിക്കാനൊരുങ്ങുന്ന നടപടിയും കണ്ടു. നിയമവാഴ്ചയുടെ സംരക്ഷകര്‍ നിയമവാഴ്ചയുടെ കുഴിതോണ്ടിയെന്നല്ലേ ഇതിനെ കരുതേണ്ടത്. മാധ്യമപ്രവര്‍ത്തകരുടെ കോടതിയിലെ സാന്നിധ്യമാണു കോടതിയെ തുറന്നകോടതിയാക്കുന്നതെന്ന് ഇവര്‍ക്ക് അറിയുമോ ആവോ. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുജനമറിയുന്നത് മാധ്യമപ്രവര്‍ത്തകരിലൂടെയാണ്.

അവരവരെ അവരവരുടെ ജോലിചെയ്യാന്‍ അനുവദിക്കുന്നതാണു കേവല മര്യാദ. അടിയന്തരാവസ്ഥയല്ല. അടിയന്തരവിവേകമാണു വേണ്ടത്. അപ്രിയവാര്‍ത്തകള്‍ക്കെതിരേ പ്രതികരിക്കുന്നതില്‍ മാന്യത മുഖ്യം. സ്വന്തം മാന്യതയും ബഹുമാനവും കുളം തോണ്ടരുത്. (വിവേകികള്‍ പൊറുക്കുക) കാരണം ഈ കറുത്ത കോട്ടിനും ഗൗണിനും ഒത്തിരി വില കല്‍പ്പിക്കുന്നവരുണ്ട്.
 
വാലറ്റം: കൂലി വരമ്പത്തുതന്നെ കൊടുക്കാനാണു കോടിയേരിയേമാനും സഖാക്കളും ആഹ്വാനം ചെയ്യുന്നത്. ചോരതന്നെ ഇപ്പോഴും എപ്പോഴും കൊതുകിനു കൗതുകം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago