HOME
DETAILS
MAL
നാളെ വൈദ്യുതി മുടങ്ങുമെന്ന് വ്യാജ പ്രചരണം
backup
August 09 2019 | 11:08 AM
കോഴിക്കോട്: നാളെ സംസ്ഥാനത്തു മുഴുവന്‍ വൈദ്യുതി മുടങ്ങുമെന്ന രീതിയില്‍ വ്യാജ പ്രചരണം. സാമൂഹിക മാധ്യമങ്ങളിലൂടേയാണ് നാളെ സംസ്ഥാനത്ത് വൈദ്യുതിയുണ്ടാവില്ലെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രി എം.എ മണി തന്നെ ഈ കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്. 'നാളെ സംസ്ഥാനത്തെമ്പാടും വൈദ്യൂതി മുടങ്ങാനിടയുണ്ട് എന്ന വ്യാജ പ്രചരണത്തില്‍ വീഴരുത്. തെറ്റായ സന്ദേശം പ്രചരിപ്പിക്കരുത് എന്നാണ് കുറിപ്പില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."