HOME
DETAILS

മഴ വെള്ളം ഉണ്ട്, പെരുവെള്ളം ഇല്ല. നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്

  
backup
August 09 2019 | 11:08 AM

muralee-thummarukudy-on-heavy-rain-in-kerala-09-08-2019


ഇന്ന് രാവിലെ മുതല്‍ വലിയ മഴയാണ്. കളമശ്ശേരിയില്‍ നിന്നും കോതമംഗലത്തേക്ക് പോകുമ്പോള്‍ തന്നെ വെള്ളം എവിടെയും ഉയര്‍ന്നു വരുന്നത് കാണാമായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.

ഇതൊരു പ്രളയമാണോ, കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രളയം ഉണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്. പതിവ് പോലെ ഔദ്യോഗികമായ സന്ദേശങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുമാണ് വരേണ്ടത്.

സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റി ഇരുപത്തിനാല് മണിക്കൂറും സ്ഥിതിഗതികള്‍ വീക്ഷിക്കുന്നു, മുഖ്യമന്ത്രി അല്പം മുന്‍പ് മാധ്യമങ്ങളോട് സംസാരിച്ചു. കേന്ദ്ര ദുരന്ത നിവാരണ സേനയും വായു സേനയുടെ ഹെലികോപ്റ്ററുകളും ഉള്‍പ്പടെ എല്ലാം സജ്ജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഞാന്‍ അവധിയായി നാട്ടിലുണ്ട്. വ്യക്തിപരമായ നിലയില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. തല്‍ക്കാലം എന്റെ വായനക്കാരുടെ അറിവിലേക്കായി കുറച്ചു കാര്യങ്ങള്‍ പറയാം.

1. കേരളത്തില്‍ മൊത്തമായി ഇപ്പോള്‍ ഒരു പ്രളയത്തിന്റെ സാഹചര്യമില്ല. മഴ വെള്ളം ഉണ്ട്, പെരുവെള്ളം ഇല്ല. നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്. നിങ്ങള്‍ക്ക് വ്യക്തിപരമായി വ്യക്തമായി അറിയാത്ത ഒരു വിവരവും ഷെയര്‍ ചെയ്യരുത്. അവിടെ വെള്ളം കയറി, ഇവിടം വെള്ളത്തിനടിയിലായി എന്നൊക്കെയുള്ള സന്ദേശം വരും. ഇതോരോന്നും നമ്മള്‍ ഷെയര്‍ ചെയ്താല്‍ നാളെ നേരം വെളുക്കുമ്പോഴേക്കും കേരളത്തെ നുണവെള്ളത്തിനടിയിലാക്കാന്‍ നമുക്ക് പറ്റും. ആളുകള്‍ പേടിച്ച് രാത്രി തന്നെ വീട് വിട്ടോടാന്‍ തുടങ്ങും, അനാവശ്യ അപകടങ്ങളുണ്ടാകും. അത് വേണ്ട.

2. കണ്ടിടത്തോളവും ചുറ്റുപാടും പെയ്യുന്ന വെള്ളം പുഴയിലേക്കാണ് ഒഴുകുന്നത്. അതിന്റെ സ്വാഭാവിക പാതയില്‍ കെട്ടിടങ്ങളും റോഡും ഉള്ളിടത്താണ് റോഡ് കവിഞ്ഞു വെള്ളം ഒഴുകുന്നത്. നിലവില്‍ പുഴയിലേക്കെത്തുന്ന വെള്ളം ഉള്‍ക്കൊള്ളാനുള്ള കഴിവ് വലിയ പുഴകള്‍ക്കുണ്ട്.

3. വരും ദിവസങ്ങള്‍ വേലിയേറ്റം കുറഞ്ഞു വരുന്ന ദിവസങ്ങളാണെന്നത് നല്ല കാര്യമാണ്. പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാന്‍ എളുപ്പമാണ്.

4. പൊതുവില്‍ സ്ഥിതികള്‍ ഇങ്ങനെ ആണെങ്കിലും, ചെറിയ ചില നദികളില്‍ വെള്ളം ഉയരുന്നുണ്ട്. അനവധി ചെറിയ തോടുകള്‍ കവിഞ്ഞൊഴുകുന്നുണ്ട്. നിങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ താഴ്ന്ന പ്രദേശമാണെങ്കില്‍, അവിടെ വെള്ളം കയറുന്നുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ മാറി താമസിക്കുക. ഇക്കാര്യത്തില്‍ അമാന്തം വേണ്ട.

5. വെള്ളം തൊട്ടടുത്ത് എത്തിയിട്ടില്ലെങ്കിലും അങ്ങനെ സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്ന് വീട്ടിലും റെസിഡന്റ് അസോസിയേഷനിലും ചര്‍ച്ച നടത്തുക. എങ്ങോട്ടാണ് മാറി താമസിക്കേണ്ടത്, അങ്ങോട്ട് പോകാനുള്ള റോഡുകള്‍ വെള്ളത്തിനടിയില്‍ ആകുമോ എന്നൊക്കെയാണ് ചിന്തിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങള്‍ ഓര്‍ക്കുക.

6. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഹൈ റേഞ്ചില്‍ ഉള്ളവരാണ്. വയനാട്ടിലും മൂന്നാറിലും ഇടുക്കിയിലും കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞു ദുര്‍ബലമായ ഏറെ കുന്നിന്‍ പ്രദേശങ്ങളുണ്ട്. തുടര്‍ച്ചയായ മഴ ഈ പ്രദേശത്ത് നൂറുകണക്കിന് ചെറുതും വലുതുമായ മണ്ണിടിച്ചിലുകള്‍ ഉണ്ടാക്കും. ഹൈ റേഞ്ചില്‍ താമസിക്കുന്നവര്‍ അവരുടെ അടുത്ത് മുന്‍പ് മണ്ണിടിഞ്ഞ പ്രദേശങ്ങളുണ്ടെങ്കില്‍ അവിടെ നിന്നും മാറി താമസിക്കണം, ഇല്ലാത്തവര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. മഴ, ചെറുതാണെങ്കിലും മണ്ണിടിച്ചില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.

7. അത്യാവശ്യമല്ലെങ്കില്‍ ഹൈ റേഞ്ച് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. യാത്ര ഉണ്ടെങ്കില്‍ തന്നെ അത് പകല്‍ വെളിച്ചത്തില്‍ മാത്രം ചെയ്യുക. റോഡുകള്‍ മൊത്തമായി മണ്ണിടിച്ചിലില്‍ താഴേക്ക് പോകാം, കൂടുതല്‍ വാഹനങ്ങള്‍ പോകുന്നത് പോലും മണ്ണിടിച്ചിലിന് കാരണമാകാം.

8. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഏറ്റവും വേഗത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍ സാധാരണ ആയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രധാന റോഡുകള്‍ അല്ലാതെ പരിചയമില്ലാത്ത ഇടറോഡുകളില്‍ ഇപ്പോള്‍ ട്രാഫിക്ക് കൂടിയിട്ടുണ്ട്. ഈ വഴികളില്‍ പലതിലും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാത്രി യാത്രക്ക് ഗൂഗിള്‍ മാപ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

9. റോഡുകളില്‍ വെള്ളം ഒഴുകുന്നുണ്ടെങ്കില്‍ അത് അത്ര ഉയരത്തില്‍ അല്ലെങ്കില്‍ പോലും സൂക്ഷിക്കുക, അപകടകരമായ ഒഴുക്കില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ക്രോസ്സ് ചെയ്യുക, അത് നടന്നാണെങ്കിലും വാഹനത്തില്‍ ആണെങ്കിലും.

10. മഴക്കാലത്ത് റോഡപകടങ്ങള്‍ കൂടുതലാണ്. ശ്രദ്ധിക്കുക, അത്യാവശ്യമെങ്കില്‍ മാത്രം രാത്രി യാത്രകള്‍ ചെയ്യുക.
തിരക്ക് പിടിച്ച് അത്യാവശ്യ വസ്തുക്കള്‍ വാങ്ങി കൂട്ടേണ്ട ആവശ്യമൊന്നും ഇപ്പോള്‍ കേരളത്തില്‍ ഇല്ല. ഇതും ഇതിലപ്പുറവും ചാടിക്കടന്ന ജനതയാണ് നമ്മള്‍. അതുകൊണ്ട് ഒട്ടും പേടിക്കേണ്ട കാര്യമില്ല. തയ്യാറായിരിക്കുന്നതാണ് പ്രധാനം. കേരളത്തിന്റെ മുകളില്‍ ഒരു കണ്ണുമായി ഞാനും ഇവിടെയുണ്ട്.

മുരളി തുമ്മാരുകുടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago