HOME
DETAILS

ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കും: മന്ത്രി കെ.കെ. ശൈലജ

  
backup
August 01 2016 | 19:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0


കൊല്ലം: ജില്ലയിലെ പ്രധാന ആശുപത്രികളിലെ  സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ .കെ ശൈലജ . വിവിധ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കൊല്ലം ജില്ലാ ആശുപത്രി സര്‍ക്കാര്‍ തീരുമാനമനുസരിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തും. പുതിയ കാത്ത്‌ലാബ്, കൂടുതല്‍ ഡയാലിസിസ് യൂണിറ്റുകള്‍, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയ സൗകര്യങ്ങള്‍  ഏര്‍പ്പെടുത്തുന്നതിനു ഭൗതിക സാഹചര്യം ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
ആശുപത്രിയിലെ മനിലനജലം കായലിലേക്കും മറ്റും ഒഴുക്കുന്നതായി പരാതിയുള്ള സാഹചര്യത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള പദ്ധതി നിര്‍ദേശവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്  മന്ത്രി പറഞ്ഞു.
ജില്ലാ ആയൂര്‍വേദ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍തലത്തില്‍ പരിശോധിക്കും. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജ വൃത്തിയും വെടിപ്പുമുള്ള കാന്റീന്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ തസ്തികകള്‍ സൃഷ്ടിക്കുന്ന നടപടി പൂര്‍ത്തിയായാല്‍ അംഗീകാരം നല്‍കാമെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചിരുന്നത് ഇതിനോടകം 108  തസ്തികകള്‍ സൃഷ്ടിക്കുകയും മെഡിക്കല്‍ കൗണ്‍സിലിനെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു.
മലിനജല പ്ലാന്റ് ഉദ്ഘാടനം ചെയ്തു
പുനലൂര്‍: താലൂക്ക് ആശുപത്രിയിലെ മലിനജല പ്ലാന്റ് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.  ആര്‍.പി.എല്ലിന്റെ വിഹിതത്തില്‍ നിന്നും 40 ലക്ഷം രൂപയും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ 10 ലക്ഷം രൂപയും ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിയില്‍ സൗജന്യ ഭക്ഷണ പദ്ധതി, ഓക്‌സിജന്‍ പ്ലാന്റ്, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, വേദന രഹിത പ്രസവം, ആധുനിക ഓപ്പറേഷന്‍ തീയറ്റര്‍, ലബോറട്ടറി, ക്യാന്‍സര്‍ ചികിത്സ കേന്ദ്രം, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ നൂതന പദ്ധതികളാണ്  ആവിഷ്‌ക്കരിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago