കൊട്ടാരക്കരയില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങി
കൊട്ടാരക്കര: ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി ടൗണിലെ റോഡുകളിലുള്ള കൈയേറ്റങ്ങള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു തുടങ്ങി.
റോഡിലേക്കുള്ള ഇറക്കുകള്‍, തട്ടികള്‍, റോഡരികിലെ പെട്ടിക്കടകള്‍, തട്ടുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയാണ് നീക്കം ചെയ്തു തുടങ്ങിയത്. പൊലിസിന്റെ സഹായത്തോടെയാണ് നടപടിക്ക് തുടക്കം കുറിച്ചത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ നടപടികളാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
ദേശീയ പാതയോരത്തെ കൈയേറ്റങ്ങളാണ് ഇന്നലെ രാവിലെ മുതല്‍ ഒഴിപ്പിച്ച് തുടങ്ങിയത്. കോളജ് കവല മുതല്‍ ചന്തമുക്ക്‌വരെയുള്ള ഭാഗങ്ങളിലുള്ളവ ഒഴിപ്പിച്ചു. ഇവര്‍ക്ക് നേരത്തേ നോട്ടീസ് നല്‍കിയിരുന്നതിനാല്‍ എതിര്‍പ്പുകള്‍ ഉണ്ടായില്ല. വണ്‍വേയിലെയും എം.സി റോഡിലേയും കൈയേറ്റങ്ങളും വരും ദിവസങ്ങളില്‍ നീക്കം ചെയ്യും. ഇതോടെ മേഖലയിലെ ഗതാഗത പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂറല്‍ എസ്.പി അജിതാ ബീഗം, കൊട്ടാരക്കര ഡി.വൈ.എസ്.പി, സി.ഐ മാര്‍, മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍, മുനിസിപാലിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍, വൈസ് ചെയര്‍മാന്‍ എ. ഷാജു, കൗണ്‍സിലര്‍മാരായ എസ്.ആര്‍ രമേശ്, സി.മുകേഷ്, ഡി.രാമകൃഷ്ണപിള്ള, മുന്‍സിപ്പല്‍ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, തഹസില്‍ദാര്‍, ദേശീയപാത, പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."