ദ.ചൈനാക്കടല്‍ പ്രശ്നത്തില്‍ ചൈനയ്ക്ക് യു.എസിന്റെ താക്കീത്
വാഷിങ്ടണ്‍: ദക്ഷിണ ചൈനാക്കടല്‍ പ്രശ്നത്തില്‍ ചൈനയ്ക്ക് യു.എസിന്റെ താക്കീത്. മനുഷ്യനിര്‍മിതമായ ദ്വീപുകളില്‍ ചൈനയുടെ സൈനിക നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സിംഗപ്പൂരിലെ സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് മാറ്റിസ് യു.എസ് നയം വ്യക്തമാക്കിയത്. ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ ഇടപെടല്‍ മേഖലയില്‍ അസ്ഥിരതയ്ക്ക് ഇടയാക്കുമെന്നും മാറ്റിസ് മുന്നറിയിപ്പ് നല്കി.
അതേസമയം ഉത്തരകൊറിയയുടെ മിസൈല്‍-ആണവ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള ചൈനയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഉ.കൊറിയക്കെതിരേ യു.എന്‍ സുരക്ഷാകൗണ്‍സില്‍ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് മാറ്റിസ് ചൈനയെ അഭിനന്ദിച്ചത്. ഇതിന് പിന്നാലെ ദക്ഷിണ ചൈനക്കടല്‍ വിഷയത്തില്‍ ചൈനയ്ക്കെതിരേ അദ്ദേഹം വിമര്‍ശനമുന്നയിക്കുകയായിരുന്നു. കൃത്രിമ ദ്വീപുകളില്‍ സൈനികമായി നടത്തുന്ന നീക്കങ്ങളെ എതിര്‍ക്കുക എന്നതാണ് യു.എസ് നയം. ഇതില്‍ മാറ്റം വരുത്തില്ലെന്നും മാറ്റിസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."