വ്യാജ ഏറ്റുമുട്ടല്‍; അമിത്ഷായ്ക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ അമിത്ഷായെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ പൊതുപ്രവര്ത്തകന് ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.
കേസില്‍ അമിത്ഷായ്ക്ക് മുംബൈ സെഷന്‍സ് കോടതി 2014 ഡിസംബര്‍ 30ന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേസില്‍ ഹര്‍ഷ് മന്ദറിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഹാജരായിരുന്നത്.
2005 നവംബര്‍ 26നാണ് സൊഹ്റാബുദ്ദീന്‍ ഷെയ്ഖും ഭാര്യ കൗസറും ഗുജറാത്ത് പൊലിസിന്റെ വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതിനു സാക്ഷിയായ തുളസീറാം പ്രജാപതിയും പിന്നീട് കൊല്ലപ്പെട്ടിരുന്നു. അന്നു ഗുജറാത്ത് മന്ത്രിയായിരുന്ന അമിത്ഷാ അടക്കം 23 പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. സംഭവത്തില്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ ഹര്‍ഷ് മന്ദര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."