കശ്മിരില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയില്ല; യെച്ചൂരിയെയും ഡി. രാജയെയും തിരിച്ചയച്ചു
ന്യൂഡല്‍ഹി: കശ്മിരിലെത്തിയ സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജന. സെക്രട്ടറി ഡി. രാജ എന്നിവരെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. കശ്മിരിലെ സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാനെത്തിയതായിരുന്നു ഇരുവരും.
ആരെയും കശ്മിരിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ തടഞ്ഞുവയ്ക്കുകയും തിരിച്ചയക്കുകയും ചെയ്തത്.
ഇരുവരും തര്‍ക്കിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. തുടര്‍ന്ന് വൈകിട്ട് നാലരയോടെ ഇരുവരും ഡല്‍ഹിയില്‍ തിരിച്ചെത്തി. കശ്മിരിലേക്ക് വരികയാണെന്നും തരിഗാമിയെ കാണുകയാണ് ഉദ്ദേശ്യമെന്നും അറിയിച്ച് വ്യാഴാഴ്ച ഇരുവരും ഗവര്‍ണര്‍ സത്യപാല്‍ മല്ലികിന് കത്തെഴുതിയിരുന്നു.
തങ്ങളുടെ സന്ദര്‍ശനത്തിന് തടസമുണ്ടാക്കരുതെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിനെയും വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."