യു.പിയില്‍ ഇറച്ചിവെട്ടുകാരനെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു
ലക്നൗ: ഉത്തര്‍പ്രദേശില്‍ പശുവിന്റെ പേരില്‍ വീണ്ടും അറസ്റ്റ്. ഇറച്ചിവെട്ടുകാരനെന്നാരോപിച്ചാണ് മുസ്ലിം യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. മുസഫര്‍നഗറിലെ കദലി ഗ്രാമത്തിലാണ് സംഭവം. ഇറച്ചിവെട്ടുകാരനെന്നാരോപിച്ചു ഒരു സംഘം വീടുവളഞ്ഞതിനെ തുടര്‍ന്നാണ് സീഷന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷെഹ്നാസ്, ബന്ധുക്കളായ സദ്ദാം എന്നിവര്‍ക്കെതിരേയും പൊലിസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്നു ഗ്രാമത്തില്‍ വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അറസ്റ്റിലായ സീഷനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയതായാണ് വിവരം. മറ്റു രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു മുസഫര്‍നഗര്‍ എസ്.പി സന്തോഷ്കുമാര്‍ മിശ്ര അറിയിച്ചു. സീഷന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പശുക്കുട്ടിയുടെ ഇറച്ചി കണ്ടെത്തിയെന്നാണു പൊലിസ് വിശദീകരണം. ഇതു പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.ഒരു സംഘമാളുകള്‍ സീഷന്റെ വീട് അക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."