പ്രവര്‍ത്തിക്കാത്തവര്‍ പുറത്തുപോകും; രാജ്ഭവന് മാര്‍ച്ചിന് എത്താത്ത എം.എല്‍.എമാര്‍ക്കെതിരേ മുല്ലപ്പള്ളി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന രാജ്ഭവന് മാര്‍ച്ചിന് എത്താത്ത യുവ എം.എല്‍.എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
മാര്‍ച്ചിന് എത്താത്ത എം.എല്‍.എമാരോട് എ.ഐ.സി.സി നിര്‍ദേശ പ്രകാരം മുല്ലപ്പള്ളി വിശദീകരണം തേടി. അധികാര ദല്ലാളന്മാര് ആവശ്യമില്ലെന്നും പ്രവര്‍ത്തിക്കാത്തവര്‍ പുറത്തുപോകുമെന്നും മുല്ലപ്പള്ളി തിരുവനന്തപുരം ഡി.സി.സി യോഗത്തില്‍ തുറന്നടിച്ചു. ശബരിനാഥ് എം.എല്‍.എ വേദിയിലിരിക്കേ ആയിരുന്നു വിമര്‍ശനം.
നാവായിക്കുളം ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുവനന്തപുരം ഡി.സി.സിയ്ക്ക് മുല്ലപ്പള്ളി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. രണ്ടു പതിറ്റാണ്ടായി യു.ഡി.എഫ് വിജയിച്ചുവന്നയിടത്ത്് ഉപതെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. നിരവധി ജില്ലാ ഭാരവാഹികളുണ്ടെങ്കിലും അവരൊക്കെ മറ്റെവിടെയോ നിശബ്ദ സേവനത്തിലാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
നടപടികളെല്ലാം തന്റെ തന്നിഷ്ട പ്രകാരമല്ലെന്നും എ.ഐ.സി.സി നിര്‍ദേശപ്രകാരമാണെന്നും മുല്ലപ്പള്ളി യോഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."