ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം
പട്ടാമ്പി: മരുതൂര്‍ ഭാഗങ്ങളിലാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടന്നത്. മരുതൂര്‍ തളി ശിവക്ഷേത്രം, പൂവക്കോട് തൊണ്ടിയന്നൂര്‍ ഉണ്ണികൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ക്ഷേത്ര ജീവനക്കാര്‍ രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
ക്ഷേത്രത്തിനുള്ളിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന നിലയിലും പൂട്ട് പൊളിച്ച നിലയിലുമായിരുന്നു. തളി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ താഴും പൊളിച്ചിട്ടുണ്ട്. ക്ഷേത്ര ഭണ്ഡാരത്തിലെ ഒരു മാസത്തെ വരവ് കളവ് പോയിട്ടുണ്ട്. ജനവസമേഖലയില്‍ നിന്നും അകന്ന് പാടത്ത് നടുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളായതിനാല്‍ എന്തെങ്കിലും ശബ്ദം ഉണ്ടായാലും പുറത്തേക്ക് അറിയില്ല.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളാണിവ. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി മോഷണം നടക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ദേവസ്വം അധികൃതര്‍ തയ്യാറാവണമെന്ന തളി ശിവക്ഷേത്രം കമ്മിറ്റി സെക്രട്ടറി വിജീഷ് പറഞ്ഞു.
മരുതൂര്‍ തളി ക്ഷേത്രത്തില്‍ ഇതു നാലാമത്തെ തവണയാണ് മോഷണം നടക്കുന്നത്. ഭണ്ഡാരത്തിലെ പണമായതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം കമ്മിറ്റികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."