കെ.എച്ച്.എസ്.ടി.യു മെമ്പര്‍ഷിപ്പ് ക്യാംപയിനു തുടക്കം
മലപ്പുറം: വിദ്യാഭ്യാസ മുന്നേറ്റത്തില്‍ സുപ്രധാനമായ പങ്ക് നിര്‍വഹിക്കുന്ന ഹയര്‍ സെക്കന്‍ഡറി മേഖലയെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.
കെ.എച്ച്.എസ്.ടി.യു മെമ്പര്‍ഷിപ്പ് ക്യാംപയിന് സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പ്രവേശന കവാടമായ ഹയര്‍ സെക്കന്‍ഡറി മേഖലക്ക് കരുത്തേകുന്ന നടപടികളാണ് മുന്‍ യു.ഡി.എഫ് സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടുള്ളത്. എന്നാല്‍ ഇടതു സര്‍ക്കാരുകള്‍ ഹയര്‍ സെക്കന്‍ഡറിയെ ദുര്‍ബലപ്പെടുത്തുന്ന നയപരിപാടികളാണ് നടപ്പാക്കാറുള്ളത്. അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കുന്നതും പുതിയ സ്കൂളുകളിലെ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതും വിദ്യാഭ്യാസ മേഖലയെ പിറകോട്ട് നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."