കെ.എം.ആര്‍.എല്ലിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികള്‍: യു.ഡി.എഫ് ജനപ്രതിനിധികള്‍
കൊച്ചി: മെട്രോ റെയിലിന്റെ ഭാഗമായുള്ള സോളാര്‍ പദ്ധതി ഉദ്ഘാടന ചടങ്ങില്‍നിന്ന് യു.ഡി.എഫ് പ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രൊഫ. കെ.വി തോമസ് എം.പി, എം.എല്‍.എ മാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.ടി തോമസ് എന്നിവര്‍ പ്രതിഷേധിച്ചു.
കെ.എം.ആര്‍.എല്ലിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളെന്ന് പ്രൊഫ.കെ.വി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും യു.ഡി.എഫ് പ്രതിനിധികളെ മനഃപൂര്‍വ്വം അവഗണിക്കുകയായിരുന്നു. പദ്ധതിയെക്കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. മെട്രോ ഇടതുമുന്നണിയുടെ സംഭാവനയല്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വികസനപരിപാടികളില്‍ രാഷ്ട്രീയം കാണിച്ചിട്ടില്ല.
പി. രാജീവും മുഖ്യമന്ത്രിയും മാത്രമല്ല മെട്രോയുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലൂടെയാണ് സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ച് അറിയുന്നതെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. മെട്രോ സര്‍വിസ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള ഭാഗങ്ങളില്‍ ഇന്നലെ യാത്ര നടത്താന്‍ നിശ്ചയിച്ചത്. എന്നാല്‍, ഈ യാത്രയില്‍ സ്ഥലം എം.പിയെയോ ആലുവ, കളമശേരി എറണാകുളം, തൃക്കാക്കര എം.എല്‍.എമാരെയോ പങ്കെടുപ്പിക്കുന്നതിന് കെ.എം.ആര്‍.എല്‍ ശ്രമിച്ചില്ലെന്ന് എം.എല്‍.എമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെയാണ് പരിപാടി സംഘടിപ്പിച്ചതെങ്കില്‍ കെ.എം.ആര്‍.എല്‍ എം.ഡിക്കെതിരേ നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."