HOME
DETAILS
MAL
രാഹുല്‍ ഉച്ചയ്ക്ക് 2.30ന് എത്തും, ആദ്യം മലപ്പുറത്ത്, കലക്ടറേറ്റിലെ അവലോകന യോഗത്തിലും പങ്കെടുക്കും
backup
August 11 2019 | 03:08 AM
കോഴിക്കോട്: ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് എത്തും. 2.30ന് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍, ആദ്യം നിലമ്പൂരിലെത്തും. അവിടെ കോട്ടക്കല്ല്, മമ്പാട് ഇ.എം.എസ്, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. ശേഷം ജില്ലയിലെ എം.പി എന്ന നിലക്ക് മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തിലും സംബന്ധിക്കും. രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ആവും താമസം. നാളെ രാവിലെ കല്‍പ്പറ്റയിലെത്തി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും. വയനാട് കലക്ടറേറ്റിലെ അവലോകനയോഗത്തിലും സംബന്ധിക്കുമെന്നും കെ.പി.സി.സി അറിയിച്ചു.
rahul will visit relief camps in malappuram
#rain_in_kerala #kerala_flood_2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."