വികസനം കൊതിച്ച് തേര്‍ളായി ദ്വീപ്
ശ്രീകണ്ഠപുരം: നാലുഭാഗങ്ങളും പുഴകളാല്‍ ചുറ്റപ്പെട്ട ചെങ്ങളായി പഞ്ചായത്തിലെ പ്രകൃതിരമണീയവും കാഴ്ചക്ക് ആനന്ദം നല്‍കുന്നതുമായ തേര്‍ളായി ദ്വീപും വികസനത്തിനായി കൊതിക്കുന്നു. ചുറ്റും പുഴയാല്‍ വളയപ്പെട്ട, 198 ഏക്കര്‍ വിസ്തീര്‍ണമുള്ള, ഏകദേശം 2000 ഓളം ജനങ്ങളും 130 വീടുകളും മാത്രമുള്ള ഈ ദ്വീപ് ടൂറിസം മേഖലയില്‍ സഞ്ചാരികളെ മാടിവിളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഓരോ കാലാവര്‍ഷവും ഇവര്‍ക്ക് ആധിയുടെ നാളുകളാണ് സമ്മാനിക്കുക.
സങ്കടങ്ങളും സന്തോഷങ്ങളും പുഴയോട് പങ്കിട്ട് ജിവിക്കുന്ന ഇവര്‍ക്ക് പുഴയില്ലാത്ത ഒരു ലോകമില്ല. തേര്‍ത്തല ഭാഗത്തെ പാലത്തിലൂടെ വാഹനസഞ്ചാരം നടത്താമെങ്കിലും മയ്യില്‍, കണ്ടക്കൈ, പെരിന്തലേരി, കുറുമാത്തൂര്‍ ഭാഗങ്ങളിലെത്താന്‍ തോണി തന്നെയാണ് ഇവിടത്തുകാര്‍ക്ക് ആശ്രയം. ഈ പ്രദേശങ്ങളില്‍ കരയിടിച്ചിലും രൂക്ഷമാണ്. തേര്‍ളായി ശിവക്ഷേത്രത്തിനടുത്തുള്ള പുഴ ഭാഗങ്ങളിലാണ് രൂക്ഷമായി കരയിടിയുന്നത്. ഇവിടെ കരിങ്കല്‍ ഭിത്തി കെട്ടാന്‍ മുഖ്യമന്ത്രിക്കും മറ്റും നിവേദനം നല്‍കിയിരിക്കുകയാണെന്ന് പഞ്ചായത്തംഗം മൂസാന്‍ കുട്ടി തേര്‍ളായി പറഞ്ഞു. ഇതിനടുത്തുള്ള മറ്റൊരു ദ്വീപായ കോര്‍ളായിയുമായി ബന്ധിച്ച് ഒരു പാലം വേണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ടൂറിസം ഭൂപടത്തില്‍ തേര്‍ളായി ദ്വീപും വികസന സ്വപ്നം കാണുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."