HOME
DETAILS

പുതുതലമുറ സിഎച്ചില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളണം: സി മോയിന്‍കുട്ടി

  
backup
October 14 2018 | 09:10 AM

42695926541313112-2

മനാമ: പുതുതലമുറ സി.എച്ചില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കര്‍മനിരതരാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈ. പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി മോയിന്‍ കുട്ടി സാഹിബ് ആഹ്വാനം ചെയ്തു. ബഹ്‌റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ സാന്‍ഡ്രോക് ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൃസ്വമായ കാലത്തിനുള്ളില്‍ സി.എച്ച് നടത്തിയ പ്രഭാഷണങ്ങളും എഴുത്തുകളും ചെയ്തു തീര്‍ത്ത പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ അദ്ദേഹം കാലത്തിനു മുമ്പേ നടന്നിരുന്ന ഒരു പ്രസ്ഥാനമായിരുന്നുവെന്ന് നമുക്ക് ബോധ്യമാവുമെന്നും പുതുതലമുറ അദ്ദേഹത്തില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്ന് കര്‍മ്മനിരതരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എച്ചിന്റെ സ്വപ്‌നത്തിലേക്ക് സമുദായം ഇനിയും മുന്നേറേണ്ടതുണ്ട്. സമുദായത്തിന്റെ ഐക്യത്തിനും ഒരുമക്കും വേണ്ടി ഏറെ ആഗ്രഹിച്ച ഒരു സമുദായനേതാവ് കൂടിയായിരുന്നു അദ്ദേഹം. ശാഖാപരമായ ഭിന്നാഭിപ്രായങ്ങള്‍ മാറ്റിവച്ച് സമുദായം ഒന്നിച്ചു നില്‍ക്കേണ്ട അവസരങ്ങളില്‍ ഒന്നിച്ചു തന്നെ നില്‍ക്കണം. ഈ കാലഘട്ടം അതാവശ്യപ്പെടുന്നതാണ്.

പുതിയ സാഹചര്യത്തില്‍ വീണ്ടും മോദി അധികാരത്തിലെത്തിയാല്‍ ശേഷിക്കുന്ന ഇന്ത്യയുടെ ജനാധിപത്യമതേതരത്വ സ്വഭാവങ്ങളെല്ലാം ഇല്ലാതാകും.
കേന്ദ്രത്തില്‍ റാഫേലാണെങ്കില്‍ കേരളത്തില്‍ ബ്രൂവറിപോലുള്ള അഴിമതിയാണിപ്പോള്‍ നടക്കുന്നത്. മതവിശ്വാസ കാര്യങ്ങളിലും അങ്ങിനെ തന്നെ. രണ്ടും ഒരുനാണയത്തിന്റെ ഇരുവശങ്ങളായിമാറിയിരിക്കുന്നു.

ഈയവസരത്തില്‍ കോണ്‍ഗ്രസില്‍ മാത്രമാണ് പ്രതീക്ഷയെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി രാഹുല്‍ ഗാന്ധിക്ക് ശക്തിപകര്‍ന്ന് ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും കാക്കണമെന്നും അതിനായി ഓരോ പ്രവാസിയും തന്നാലാവുന്നത് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.



സി.എച്ചുമായി ബന്ധപ്പെട്ട നര്‍മങ്ങള്‍ പങ്കുവച്ച അദ്ദേഹം സദസ്സിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ചടങ്ങ് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സമസ്ത ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ്, കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഖജാന്‍ജി ഹബീബ് റഹ്മാന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര, വൈസ് പ്രസിഡന്റ് ടി. പി മുഹമ്മദലി, റസാഖ് മൂഴിക്കല്‍ എന്നിവര്‍ ആശംസകള്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് എ.പി ഫൈസല്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള ചിത്രരചന, പ്രബന്ധം മത്സര വിജയികളെ അസ്‌ലം വടകര, മന്‍സൂര്‍ പി.വി എന്നിവര്‍ പ്രഖ്യാപിച്ചു.

സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ട, ഗഫൂര്‍ കൈപ്പമംഗലം, സിദ്ധീഖ് പി.വി, മുസ്തഫ കെ.പി, മൊയ്ചീന്‍ കുട്ടി മലപ്പുറം, അനാറത്ത് അമ്മദ് ഹാജി, കുരുട്ടി പോക്കര്‍ ഹാജി, ഹാഷിം കിങ്ങ് കറക്, സ്‌കൈ അഷ്‌റഫ്, എന്നിവര്‍ എന്നിവര്‍ സംബന്ധിച്ചു.
ജില്ലാ ഭാരവാഹികളായ അബൂബക്കര്‍ ഹാജി, സൂപ്പി ജീലാനി, നാസര്‍ ഹാജി പുളിയാവ്, ഫദീല മൂസ ഹാജി, അഷ്‌റഫ് നരിക്കോടന്‍, ശരീഫ് കോറോത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജമാല്‍ കല്ലുംപുറത്തിന്റെയും, സാജിദ് കോറോത്തിന്റെയും നേത്രത്വത്തിലുള്ള 33 അംഗ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സമ്മേളനം നിയന്ത്രിച്ചു. മുനവ്വര്‍ അഹമ്മദ് ഖിറാഅത്ത് അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ഫൈസല്‍ കണ്ടീത്താഴ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago