HOME
DETAILS

സംഘ്പരിവാറിന് പൊള്ളി; ജനസഞ്ചയമൊഴുകിയ സമസ്ത ശരീഅത്ത് സമ്മേളനത്തെ അവഹേളിച്ച് ജന്മഭൂമിയില്‍ വാര്‍ത്ത

  
backup
October 14, 2018 | 1:12 PM

464564564563213123

കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ ശരീഅത്ത് സമ്മേളം 'ജനങ്ങള്‍ക്ക് ദുരിതമായി' എന്ന തലത്തില്‍ വാര്‍ത്ത നല്‍കി ബി.ജെ.പി മുഖപത്രം ജന്മഭൂമി. ഭരണകൂടത്തിന്റെ അവകാശവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കനത്ത താക്കീതായി മാറിയ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതീക്ഷിക്കാതെ ഒഴുകിയെത്തിയതോടെ നഗരം വീര്‍പ്പുമുട്ടിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് വ്യാജവിവരങ്ങളടക്കം വച്ച് സമ്മേളന വിരുദ്ധ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

 

സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഭരണകൂട രാഷ്ട്രീയപാര്‍ട്ടികള്‍ക്കും എതിരെ സമസ്ത ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. പരസ്യപ്രചരണങ്ങളൊന്നുമില്ലാതെ പ്രതിഷേധസൂചകമായി ആയിരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ മുതലക്കുളം മൈതാനിയും കടന്ന് നഗരറോഡിലും ആളുകള്‍ വ്യാപിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെത്തിയ വാഹനങ്ങളെക്കൊണ്ടും നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. വേണ്ട ക്രമീകരണം പൊലിസ് വിഭാഗം നടത്താത്തതാണ് ഇതിനുകാരണം.

 

സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തതെന്നതടക്കമുള്ള വ്യാജപരാമര്‍ശവും വാര്‍ത്തയിലുണ്ട്. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹൈദരലി തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  3 days ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  3 days ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  3 days ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  3 days ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  3 days ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  3 days ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  3 days ago