മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
കൊച്ചി: മുട്ടില്‍ മരം മുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി. അമ്പലമേട് പൊലിസെടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെയുള്ള വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുന്നതാണെന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു.
വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു പൊലിസെടുത്ത കേസ്. കമ്പനി ഉടമ അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021 ല്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്.
എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജികള്‍ ആണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്.
Major setback for the Augustine brothers in the Muttil tree felling case. The Kerala High Court refused to quash the case registered by Ambalamedu Police and ruled that breach of trust charges stand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."