സ്വയം തൊഴില്‍ ധനസഹായത്തിന് അപേക്ഷിക്കാം
കോട്ടയം: പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുളള സ്വാശ്രയ സംഘങ്ങള്‍ക്കും വനിത സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം നല്‍കും.
പത്തോ അതിലധികമോ പട്ടിക ജാതി സമുദായംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വാശ്രയ സംഘങ്ങള്‍ക്കും 80 ശതമാനമോ അധിലധികമോ പട്ടികജാതിക്കാര്‍ അംഗങ്ങളായുളള വനിത സ്വാശ്രയ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ജില്ലാ രജിസ്ട്രാര്‍ ഓഫിസ്,കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ സംഘങ്ങളുടെ പ്രോജക്ട് മാത്രമേ പരിഗണിക്കപ്പെടുകയുളളൂ. പരമാവധി 15 ലക്ഷം രൂപ വിലയുളള പദ്ധതികള്‍ക്ക് ധനസഹായം നല്‍കും.
പദ്ധതി തുകയുടെ 25 ശതമാനം സംഘം തന്നെ ലോണ്‍ മുഖേന കണ്ടെത്തണം. പദ്ധതിക്കുളള അപേക്ഷ, പ്രോജക്ട് റിപ്പോര്‍ട്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് ആവശ്യ രേഖകള്‍ സഹിതം 31നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481 2562503.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."