ഇടതു മുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പിക്കെതിരേ ആക്രമണം: അമിത് ഷാ
തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം കേരളത്തില്‍ ബി.ജെ.പിക്കെതിരേ ആക്രമണം നടക്കുന്നുവെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് പ്രവര്‍ത്തകര്‍ക്കെതിരേ കൂടുതലും ആക്രമണം നടക്കുന്നത്. ബി.ജെ.പിയുടെ വളര്‍ച്ചയെ അക്രമം കൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് പുതുതായി നിര്‍മിക്കുന്ന ബി.ജെ.പി ആസ്ഥാനത്തിന് തറക്കല്ലിട്ട് സംസാരിക്കവേയാണ് അമിത് ഷാ സി.പി.എമ്മിനെതിരേ ആഞ്ഞടിച്ചത്.
അതേസമയം,ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പ്രചാരണ നാടകം അമിത് ഷാ കേരളത്തിലും നടത്തി. ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തിയാണ് ഇന്ന് അദ്ദേഹം പ്രഭാത ഭക്ഷണം കഴിച്ചത്. താഴ്ന്ന ജാതിക്കാരെ പാര്‍ട്ടിയുടെ കൂടെ നിര്‍ത്തുന്നതിന്റെ അജന്‍ഡയുടെ ഭാഗമായാണ് അമിത് ഷായുടെ പ്രകടനം.
നേരത്തെ ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന യെദിയൂരപ്പ ദളിതന്റെ വീട്ടില്‍ നിന്ന ഭക്ഷണം കഴിക്കാതെ ഹോട്ടല്‍ ഭക്ഷണം വരുത്തിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഈ ജാള്യത മറികടക്കുകയും ബി.ജെ.പിയുടെ ലക്ഷ്യമാണ്. മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ഇന്ന് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."