HOME
DETAILS

ദുരിതക്കടലില്‍പ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ രാഹുലെത്തി

  
backup
August 11 2019 | 16:08 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5

 

 

പോത്തുകല്‍: പ്രളയം ദുരിതക്കടലിലാക്കിയ തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളെ കാണാനും ആശ്വസിപ്പിക്കാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെത്തി.
ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം ഏറ്റവും വലിയ ഉരുള്‍പൊട്ടിലിനു വിധേയമായ കവളപ്പാറയ്ക്കടുത്ത ഭൂദാനം ക്രിസ്ത്യന്‍ പള്ളിയോടു ചേര്‍ന്ന ദുരിതാശ്വാസ കേന്ദ്രത്തിലെത്തി അവിടത്തെ ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും അവരെയെല്ലാം ആശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ച്ചയായി രണ്ടാംവര്‍ഷവും പ്രളയത്തിന്റെ ഭീകരത അനുഭവിക്കേണ്ടി വന്ന കേരളം തീര്‍ച്ചയായും പരമാവധി സഹായം അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് അര്‍ഹമായ എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
മാനുഷികതയുള്ള എല്ലാവരും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു പരമാവധി സഹായം നല്‍കാന്‍ തയാറാകണമെന്നു രാഹുല്‍ അഭ്യര്‍ഥിച്ചു.
ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിച്ച ശേഷം രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നടപടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ഇത്തവണത്തെ പ്രളയത്തില്‍ ഏറ്റവും വലിയ ദുരന്തവും ദുരിതവും ഉണ്ടായിട്ടുള്ളത് രാഹുല്‍ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലാണ്.
മേപ്പാടിയിലെ പുത്തുമലയിലും നിലമ്പൂരിനടുത്ത കവളപ്പാറയിലുമാണ് ഏറ്റവും ഭീകരമായ ദുരന്തം വിതച്ച ഉരുള്‍പൊട്ടലുകള്‍ ഉണ്ടായത്.
ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിച്ച രാഹുല്‍ഗാന്ധി ഇന്നു കാലത്ത് വയനാട്ടിലേയ്ക്കു പോകും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago