HOME
DETAILS
MAL
പുതിയ തട്ടകത്തില്‍ വിരുന്നൂട്ടി കെയ്ന്‍
backup
August 11 2019 | 16:08 PM
ലണ്ടന്‍: ടോട്ടന്‍ഹാമിന്റെ പുതിയ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് ത്രില്ലിങിന്റെ വിരുന്നൂട്ടി ടോട്ടന്‍ഹാം നായകന്‍ ഹാരി കെയ്ന്‍. സമനിലയിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോട്ടന്‍ഹാം-ആസ്റ്റന്‍ വില്ല മത്സരത്തില്‍ അവസാന രണ്ട് ഗോളുകളുമായി ടീമിന് ഉഗ്രന്‍ ജയം സമ്മാനിച്ചാണ് നായകന്‍ ഹാരി കെയ്ന്‍ വിരുന്നൂട്ടിയത്.
രണ്ടാം പകുതി തുടങ്ങുമ്പോള്‍ 1-0ന് പിന്നിലായിരുന്ന ടോട്ടന്‍ഹാം പിന്നീട് മൂന്ന് ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേ
പിച്ചാണ് ആസ്റ്റന്‍ വില്ലയുടെ ഗംഭീര തുടക്കമെന്ന മോഹത്തിന് തടയിട്ടത്. ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ടാന്‍ഗുയ് ഡോംബലെയുടെ വകയാണ് അവശേഷിക്കുന്ന ഗോള്‍. ആസ്റ്റന്‍ വില്ലയുടെ ഏക ഗോള്‍ സ്‌കോട്ടിഷ് മിഡ്ഫീല്‍ഡര്‍ ജോണ്‍ മഗിന്റെ വകയായിരുന്നു.
ആദ്യ പകുതിയിലെ അവസാന മിനിട്ടു വരെ ആധിപത്യം പുലര്‍ത്തിയ ആസ്റ്റന്‍ വില്ലയ്‌ക്കെതിരേ രണ്ടാം വരവില്‍ മികച്ചൊരു തിരിച്ചു വരവ് നടത്തിയാണ് കെയ്ന്‍പട ആധിപത്യം തട്ടിയെടുത്തത്. ഇത് ടീമിന്റെ വിജയത്തിന് വഴിത്തിരിവാകുകയും ചെയ്തു.
നായകനെ മുന്നില്‍ നിര്‍ത്തി മൗറീഷ്യസ് പൊച്ചെറ്റീനോ ടോട്ടന്‍ഹാമിനെ 4-3-2-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ ബ്രസീലിയന്‍ മുന്നേറ്റതാരം വെസ്‌ലിയെ മുന്നേറ്റത്തില്‍ കൊണ്ടുവന്ന് 4-1-4-1 എന്ന ശൈലിയാണ് ആസ്റ്റന്‍വില്ല സ്വീകരിച്ചത്.
കളി തുടങ്ങി ഒന്‍പതാം മിനുട്ടില്‍ തന്നെ ജോണ്‍ മഗിനിലൂടെ ഗോള്‍ നേടി ആസ്റ്റന്‍വില്ല ടോട്ടന്‍ഹാമിനെ ഞെട്ടിച്ചു. സമനില ഗോളിനായി പൊരുതിയ ടോട്ടന്‍ഹാമിന് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 73ാം മിനുട്ടില്‍ ലൂക്കാസിന്റെ പാസില്‍നിന്ന് ഡൊംബലേ ടീമിന് ആദ്യ ഗോള്‍ സമ്മാനിച്ചു. എന്നാല്‍ കളി അവസാനിക്കാന്‍ നാലു മിനുട്ട് മാത്രം അവശേഷിക്കേ 86ാം മിനുട്ടില്‍ കെയ്‌ന് ടീമിന് ലീഡ് നേടിക്കൊടുത്തു. നാലു മിനുട്ടുകള്‍ക്കകം ഒരിക്കല്‍ കൂടി കെയ്ന്‍ എതിര്‍വല ചലിപ്പിച്ചതോടെ ടോട്ടന്‍ഹാം വിജയമുറപ്പിച്ചു.
റെഡില്‍ കുരുങ്ങി
എവര്‍ട്ടന്‍
ക്രിസ്റ്റല്‍ പാലസിന്റെ തട്ടകത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന് സമനിലക്കുരുക്ക്. ഇരു ടീമും ഗോള്‍ രഹിതമായി കളി അവസാനിപ്പിക്കുകയായിരുന്നു.
മത്സരത്തിനിടെ എവര്‍ട്ടന്‍ താരത്തിന് ചുവപ്പു കാര്‍ഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. 76ാം മിനുട്ടില്‍ മോര്‍ഗന്‍ സ്‌നൈഡറാണ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് പോയത്. തുടര്‍ന്ന് 10 പേരുമായി കളിച്ച എവര്‍ട്ടനെതിരേ ഗോള്‍ നേടാന്‍ ക്രിസ്റ്റല്‍ പാലസിനു കഴിഞ്ഞില്ല.
ബേണ്‍ലിക്കായി ബേണസ്
ഇംഗ്ലീഷ് മുന്നേറ്റ താരം ആഷ്‌ലി ബേണസിന്റെ ഇരട്ടഗോള്‍ പ്രഹരത്തില്‍ സതാംപ്റ്റനെ മൂന്നില്‍ മുക്കി ബേണ്‍ലി.
രണ്ടാം പകുതിയിലെ 63,70 മിനുട്ടുകളിലാണ് ബേണസിലൂടെ ഇരട്ടഗോളുകള്‍ വീണു തുടങ്ങിയത്. 75ാം മിനുട്ടില്‍ ജോഹാന്‍ ഗുഡ്മുണ്ട്‌സനും ബേണ്‍ലിക്കായി ഗോള്‍ നേടി.
ബേണ്‍മൗത്തിന്
ഷെഫീല്‍ഡ് പൂട്ട്
ബേണ്മൗത്തിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബേണ്‍മൗത്തിന് സമനിലപ്പൂട്ട്.
ചാംപ്യന്‍ഷിപ്പില്‍ നിന്ന് കയറ്റം ലഭിച്ച ഷെഫീല്‍ഡ് യുനൈറ്റഡാണ് ബേണ്‍മൗത്തിനെ 1-1ന് തളച്ചത്.
ബേണ്‍മൗത്തിനായി ക്രിസ് മെഫാമും (62ാം മിനുട്ട്) ഷഫീല്‍ഡിനായി ബില്ലി ഷാര്‍പ്പും (88ാം മിനുട്ട്) ഗോള്‍ നേടി.
ബ്രൈറ്റായി ബ്രൈറ്റന്‍
മറ്റൊരു മത്സരത്തില്‍ ബ്രൈറ്റന്‍ വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
28ാം മിനുട്ടില്‍ അബ്ദുല്ല ദക്കോറെയുടെ സെല്‍ഫ് ഗോളാണ് ബ്രൈറ്റനെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 65ാം മിനുട്ടില്‍ റൊമാനിയന്‍ താരം ഫ്‌ളോറിന്‍ ആന്‍ഡോന്‍, 77ാം മിനുട്ടില്‍ ഫ്രഞ്ച് താരം നീല്‍ മോപ്പെ എന്നിവരും ചേര്‍ന്ന് ബ്രൈറ്റന്റെ ഗോള്‍ നേട്ടം മൂന്നാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."