ഇറാനെ ആക്രമിക്കാന്‍ യു.എസും ഇസ്‌റാഈലും ഒരുങ്ങുന്നു
തെഹ്‌റാന്‍: മിന്നലാക്രമണത്തിലൂടെ ഇറാനെ ഞെട്ടിക്കാന്‍ യു.എസും ഇസ്‌റാഈലും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് യു.എസ് വാര്‍ത്താ ചാനലായ ഫോക്‌സ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. യു.എസ് സ്ട്രാറ്റജി സംഘത്തലവന്‍ ജോള്‍ റൂബിനില്‍ നിന്നാണ് ഈ രഹസ്യ നീക്കം ഫോക്‌സിനു ലഭിച്ചത്. ജോര്‍ജ് ഡബ്ലിയു ബുഷിനും ബരാക് ഒബാമയ്ക്കുമൊപ്പം ജോലി ചെയ്തയാളാണ് ജോള്‍ റൂബിന്‍. ഇറാനെതിരായ ആക്രമണത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത ഇസ്‌റാഈല്‍ യു.എസ് സൈനികസഖ്യത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇതിനെ തികഞ്ഞ ഭീഷണിയെന്ന് വിശേഷിപ്പിച്ച ഇറാന്‍ ഇസ്‌റാഈലിന്റെ നീക്കത്തെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് പ്രതികരിച്ചു.
പരമാവധി സമ്മര്‍ദമുണ്ടാക്കി അവരെ സാമ്പത്തികമായി ശിക്ഷിക്കുകയെന്ന യു.എസിന്റെ ലക്ഷ്യം ഫലമുണ്ടാക്കാത്ത സാഹചര്യത്തിലാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ഞങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. ആണവപദ്ധതി പുനരാരംഭിക്കാന്‍ ഇറാന് ശേഷിയുണ്ട്-അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിച്ചിരുന്നു.
അതേസമയം ലോക രാജ്യങ്ങളുടെ സൈനികശേഷിയില്‍ ഇപ്പോഴും ഇസ്‌റാഈല്‍ ഇറാന്റെ പിന്നിലാണെന്ന് ജറൂസലം പോസ്റ്റ് പറയുന്നു. 2019ലെ ഗ്ലോബല്‍ ഫയര്‍പവര്‍ സൂചികയില്‍ 17ാം സ്ഥാനത്താണ് ഇസ്‌റാഈല്‍. കഴിഞ്ഞവര്‍ഷം 16ാം സ്ഥാനത്തായിരുന്നു. അതേസമയം ഇറാന്‍ 15ാം സ്ഥാനത്തുണ്ട്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. റഷ്യ, ചൈന, ഇന്ത്യ, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയാണ് പിന്നാലെയുള്ളത്. മുസ്‌ലിം രാജ്യങ്ങളായ പാകിസ്താന്‍, ഈജിപ്ത്, തുര്‍ക്കി, ഇന്തോനേഷ്യ എന്നിവയും സൈനികശക്തിയില്‍ ഇസ്‌റാഈലിനടുത്തു തന്നെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."