HOME
DETAILS
MAL
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് ആരംഭിച്ചു
backup
June 04 2017 | 20:06 PM
താമരശേരി: സൊസൈറ്റി ഫോര്‍ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും ഡോക്ടുടെ നേതൃത്വത്തില്‍ പരിശോധനയും മരുന്നു വിതരണവും രോഗികളുടെ ഗൃഹസന്ദര്‍ശനവും നടത്തും. ചുങ്കം മിനി ബൈപ്പാസ് റോഡില്‍ ഉല്ലാസ് കോളനി ജങ്ഷനിലാണ് ക്ലിനിക്ക് ആരംഭിച്ചത്. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ എ.പി മുസ്തഫ, ബിന്ദു ആനന്ദ്, എ. രാഘവന് മാസ്റ്റര്‍, അമീര്‍ മുഹമ്മദ് ഷാജി, സി.വി മുഹമ്മദലി, എന്‍ജിനീയര്‍ കുര്യാക്കോസ്, അഡ്വ. ബെന്നി, പി. രതീഷ് സംസാരിച്ചു. സൊസൈറ്റി ഫോര്‍ പാലിയേറ്റീവ് പ്രസിഡന്റ് ഡോ. കെ.പി അബ്ദുറഷീദ് സ്വാഗതവും സെക്രട്ടറി മുഹമ്മദ് റാഷി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."