HOME
DETAILS
MAL
അലീമുദ്ദീന്റെ കുടുംബത്തിന് ലീഗ് വാഹനം നല്കി
backup
October 15 2018 | 02:10 AM
ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് സംഘ്പരിവാര്‍ തീവ്രവാദികള്‍ തല്ലിക്കൊന്ന ജാര്‍ഖണ്ഡിലെ രാംഗഡ് സ്വദേശി അലീമുദ്ദീന്‍ അന്‍സാരിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് വാഹനം കൈമാറി. കുടുംബത്തിന്റെ ഉപജീവനാര്‍ഥം പിക്കപ്പ് വാനാണ് വാങ്ങിനല്‍കിയത്. കേസില്‍ കുടുംബം സ്വീകരിച്ചുവരുന്ന നിയമനടപടികള്‍ക്കുള്ള സാമ്പത്തിക സഹായവും ലീഗ് നല്‍കിയിട്ടുണ്ട്.
ഇന്നലെ അലീമുദ്ദീന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, വിധവ മര്‍യം ഖാത്തൂന് വാഹനം കൈമാറി. ഖത്തറിലെ ഹമദ് മൂസയാണു വാഹനം സ്പോണ്സര് ചെയ്തത്. ജാര്‍ഖണ്ഡ് സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷന്‍ അംജദ് അലി, സെക്രട്ടറി സാജിദ് ആലം ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."