HOME
DETAILS

ദേശീയ പാത പൊട്ടിപ്പൊളിഞ്ഞത് നിര്‍മാണത്തിലെ അഴിമതി കാരണമെന്ന് ജി സുധാകരന്‍

  
backup
August 01 2016 | 19:08 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9e%e0%b5%8d


ഹരിപ്പാട്: ഒന്നരവര്‍ഷത്തെ ഗാരന്റിയുള്ള റോഡുകള്‍ അതിനുമുമ്പ് വ്യാപകമായി പൊളിഞ്ഞത്  നിര്‍മാണത്തില്‍ വലിയ തോതില്‍ അഴിമതി നടന്നതുകൊണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഹരിപ്പാട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഹരിപ്പാട് ഏരിയ സമ്മേളനം നാരകത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തകരാറായ റോഡുകളെല്ലാം നന്നാക്കി വരികയാണ്. ഹരിപ്പാട്ടെ റോഡ് ആദ്യം നന്നാക്കി. അക്കാര്യത്തില്‍ രമാഷ്ട്രീയ വിവേചനമില്ല. തന്റെ മണ്ഡലത്തില്‍ പണി തുടങ്ങിയതേയുള്ളു.
ആര്‍ഭാടങ്ങളും എസ്‌കോര്‍ട്ടുകളുമൊക്കെ ഒഴിവാക്കിയാണ് മന്ത്രിമാര്‍ പ്രവര്‍ത്തിക്കുന്നത്. മന്ത്രി മന്ദിരങ്ങളിലെ കര്‍ട്ടനുകളൊക്കെ അലക്കി ഉപയോഗിക്കുകയാണ്. പ്രഖ്യാപനങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ടു നടപ്പാക്കും.ആന കരിമ്പിന്‍കാട്ടില്‍ കയറിയതുപോലെയാണ് യു.ഡി.എഫ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചത്.ആലപ്പുഴയിലെ ജയില്‍   നിര്‍മ്മാണത്തില്‍ നിന്ന്  പി.ഡ.ബ്‌ളി.യു.ഡിയെ ഒഴിവാക്കി. രമേശ് ചെന്നിത്തല  മന്ത്രി ആയിരുന്നപ്പോള്‍  ആലപ്പുഴയില്‍ നിലം നികത്തുന്നതിനു പച്ചക്കൊടി കാട്ടിയ  കളക്ടറിപ്പോള്‍ നിലം  നികത്താന്‍ സമ്മതിക്കുന്നില്ല.
   ഫയലുകള്‍ ശരിയായി പഠിച്ചിട്ടാണ് ഒപ്പിടുന്നത്. 67 ദിവസം കൊണ്ട് 2000ത്തോളം ഫയലുകള്‍ ഒപ്പിട്ടു. 37 എണ്ണം ഒപ്പിടിതെ മാറ്റിവെച്ചിരിക്കുകയാണ്.1560 കോടിയുടെ അഴിമതിയിതിലുണ്ട്.പല്ലന കുമാരകോടി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാകാതെ ബില്ലുമാറിയത് അന്വേഷിക്കും.
അമ്പലപ്പുഴയില്‍ നികുതി  നിര്‍ണയത്തിലെ അപാകതയെ തുടര്‍ന്ന് ആത്മഹത്യചെയ്ത വ്യാപാരി ശ്രീകുമാറിന് 10 ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് ഒന്നും നല്‍കിയില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ 70 ലക്ഷത്തോളം വരുന്ന ബാധ്യ ത എഴുതി തള്ളി.  
രമേശ് ചെന്നിത്തല കുബേര പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയത് കുചേലയായിരുന്നു. കാരണം ഒരു വമ്പന്‍പോലും കുബേരയില്‍ പിടിയിലായില്ല. ഹരിപ്പാട്ട് നടന്ന കൊലക്കേസുകളിലെ പ്രതികളെ പിടികൂടുന്നതിനു പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി ആയിരുന്ന  രമേശ്‌ചെന്നിത്തല സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
അഭിഭാഷകരുടെ സാമൂഹ്യബോധം നഷ്ടപ്പെട്ടെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്. സര്‍ക്കാരിനു തലവേദനയുണ്ടക്കുന്നതിനുള്ള മനപൂര്‍വ്വമായ ശ്രമങ്ങളാണുണ്ടായത്.ഗുണ്ടകള്‍ക്ക് വേണ്ടി അഭിഭാഷകര്‍ക്ക് ഹാജരാകാം.എന്നാലവര്‍ ഗുണ്ടകളെപോലെയാണു പെരുമാറിയത്.കോടതിയി ല്‍ നിന്ന് ബിയര്‍കുപ്പിയൊക്കെ വലിച്ചെറിഞ്ഞത് അപമാനകരമാണ്. പാവങ്ങളായ പത്രക്കാര്‍ ് അടിപിടിയുണ്ടാക്കാനറിയില്ല.അടിപിടി ഉണ്ടാക്കുന്നത് അഭിഭാഷകരുടെ ജോലിയാണോയെന്നും മന്ത്രി സുധാകരന്‍ ചോദിച്ചു.
സമിതി ഏരിയ പ്രസിഡന്റ് ഡി രാജഗോപാ ല്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ മുന്‍ എം.എല്‍.എ ടി .കെദേവകുമാര്‍ വിതരണം ചെയ്തു. മുതിര്‍ന്ന വ്യാപാരികളെ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം സുരേന്ദ്രന്‍ ആദരിച്ചു. ഏരിയ സെക്രട്ടറി കെമോഹനന്‍, കുമാരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് സിന്ധു മോഹനന്‍,എന്‍ സോമന്‍,  സമിതി നേതാക്കളായ ഷാജി മോഹന്‍, ഐ .ഹസന്‍കുഞ്ഞ്,
സി .സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ഒ. അഷറഫ് സംഘടനാ റിപ്പോര്‍ട്ടും, എരിയ സെക്രട്ടറി എ.എം നിസാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം. സത്യപാലന്‍ സ്വാഗതവും എം. നൗഷീര്‍ഖാന്‍ നന്ദിയും പറഞ്ഞു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  4 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  26 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago