നടവയല്‍ ടൗണില്‍ ഓടകള്‍ നിറഞ്ഞു: മലിനജലം ഒഴുകുന്നത് റോഡിലൂടെ
നടവയല്‍: മൂന്ന് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നടവയല്‍ ടൗണില്‍ ഓടകള്‍ നിറഞ്ഞ് മഴവെള്ളവും മാലിന്യവും റോഡിലൂടെ ഒഴുകുന്നതു ജനങ്ങള്‍ക്കു ദുരിതമായി.
നെയ്ക്കുപ്പ, കായക്കുന്ന് റോഡുകളിലെ ഓടകളാണ് മാലിന്യം അടിഞ്ഞു നിറഞ്ഞത്. ടൗണ്‍ മധ്യത്തിലെ കലുങ്ക് തകര്‍ന്നതും വെള്ളം റോഡിലൂടെ ഒഴുകാന്‍ കാരണമായി.
ടൗണിലെ ഓടകള്‍ വൃത്തിയാക്കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.കണിയാന്‍പറ്റ, പൂതാടി,പനമരം പഞ്ചായത്തുകളുടെ അതിര്‍ത്തി ടൗണാണ് നടവയല്‍.
ഓടയിലെ മാലിന്യം നീക്കുന്നതില്‍ മൂന്ന് പഞ്ചായത്തുകളും വിമുഖത കാട്ടുകയാണ്.
റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം വിദ്യാര്‍ഥികള്‍ അടക്കം കാല്‍നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ആളുകളുടെ ദേഹത്തു ചെളിവെള്ളം തെറിക്കുന്നതു പതിവാണ്. ഓടകള്‍ വൃത്തിയാക്കുന്നതിന് അടിയന്തര നടപടിയാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."