HOME
DETAILS
MAL
സൗജന്യ ഭവന നിര്‍മാണം: കണക്കെടുപ്പ് തുടങ്ങി
backup
October 15 2018 | 06:10 AM
ഗൂഡല്ലൂര്‍:ടാന്‍ടി എസ്റ്റേറ്റില്‍നിന്ന് വിരമിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ പതിനായിരം വീടുകള്‍ നിര്‍മിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് കുടുംബങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ടാന്‍ടി എസ്റ്റേറ്റ്.
ജോലിയില്‍നിന്ന് വിരമിച്ച തൊഴിലാളികള്‍ക്ക് സൗജന്യമായി വീട് നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി പ്രഖ്യാപിച്ചിരുന്നു.
1964ല്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട്ടിലെത്തിയ കുടുംബങ്ങളുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് ടാന്‍ടി പ്രൊജക്ട്.
ജോലിയില്‍ നിന്ന് വിരമിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് എസ്റ്റേറ്റ് പാടികളില്‍ താമസിക്കാന്‍ അനുവാദമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."