ബഹ്റൈന്‍ ഒ ഐ സി സി പാലക്കാട് 'സ്നേഹ ഭവനം ' ഫണ്ട് കൈമാറി
ബഹ്റൈന്‍ ഒ ഐ സി സി പാലക്കാട് ജില്ല കമ്മിറ്റി കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 'സ്നേഹ ഭവനം' പദ്ധതിയിലൂടെ പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ മൂന്നാമത്തെ വിഹിതം കൈമാറി.
ജില്ല കമ്മിറ്റി പ്രസിഡന്റ് ജോജി ലാസര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ല കമ്മിറ്റി ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം പറഞ്ഞു.
സ്നേഹ ഭവനം കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍ വീട് നിര്‍മ്മാണത്തിന്റെ വിശദ വിവരങ്ങള്‍ അവതരിപ്പിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം എന്നിവര്‍ മൂന്നാമത്തെ ഗഡു ഏറ്റു വാങ്ങി. ഒഐസിസി നേതാക്കളായ ജവാദ് വക്കം,ശങ്കരപ്പിള്ള,നസിമുദ്ധീന്‍,അനില്‍ കൊല്ലം,റംഷാദ് അയിലക്കാട്,അജി ബി ജോയ്,അനൂപ്,അനില്‍ കോഴിക്കോട്,അലക്സാണ്ടര്‍ കോശി, ജിയേഷ് എന്നിവര്‍ സംബന്ധിച്ചു. ഷാജി ജോര്‍ജ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."