പച്ചയായ ചോദ്യം; ആ മരങ്ങളെവിടെ
പൊന്നാനി: ഓരോ പരിസ്ഥിതി ദിനത്തിലും ഓരോരുത്തര്‍ വച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ക്കൊക്കെ പിന്നീടെന്തു സംഭവിക്കുന്നു?, ഈ ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും നട്ട പതിനായിരക്കണക്കിനു മരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഈ മരങ്ങള്‍ എവിടെയെന്ന ചോദ്യമുയര്‍ത്തുകയാണ് ഐ ഫോര്‍ ഇന്ത്യ. ഇവരുടെ വെല്ലുവിളി ഏറ്റെടുത്താണ് ജനപ്രതിനിധികള്‍ മരങ്ങള്‍ നട്ടിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് 'തോറ്റാല്‍ അഞ്ഞൂറ് ജയിച്ചാല്‍ ആയിരം' എന്ന തലക്കെട്ടോടെ ഐ ഫോര്‍ ഇന്ത്യ ഗ്രീന്‍ ആര്‍മി കേരളത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും മരങ്ങള്‍ നടാന്‍ വെല്ലുവിളിച്ചത്. ഇലക്ഷന്‍ ട്രീ ചാലഞ്ച് എന്ന പേരിലുള്ള ഈ വെല്ലുവിളി പല സ്ഥാനാര്‍ഥികളും സ്വീകരിക്കുകയും ചെയ്തു. ജയിച്ചാല്‍ ആയിരമല്ല, ഭൂരിപക്ഷത്തിന്റെ അത്രയും മരങ്ങള്‍ വയ്ക്കാനും പരിപാലിക്കാനും തയാറാണെന്നാണ് ഓരോരുത്തരും പറഞ്ഞത്.
ഇതു പ്രകാരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.ടി ജലീല്‍, വി.ടി ബല്‍റാം, വി. അബ്ദുര്‍റഹിമാന്‍, മന്ത്രി തോമസ് ഐസക്, ജയിംസ് മാത്യൂ, ടൈസണ്‍ മാസ്റ്റര്‍ എന്നിവരാണ് സ്വന്തം മണ്ഡലത്തില്‍ തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ അത്രയും എണ്ണം മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. മന്ത്രി ജലീല്‍, അഞ്ചു വര്‍ഷത്തിനുള്ളില്‍ അവയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു നല്‍കുമെന്നും പ്രസ്താവിച്ചു. എന്നാല്‍, ഇന്നു പരിസ്ഥിതിദിനം ആഘോഷിക്കുമ്പോള്‍ അന്നു നട്ട മരങ്ങളില്‍ എത്രയെണ്ണം സംരക്ഷിക്കപ്പെട്ടു എന്നാണ് ചോദ്യമുയരുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."