പഞ്ചായത്ത് മെമ്പര്‍ പാടുന്നു; മണ്ണിന്റെ മണമുള്ള പാട്ടുകള്‍
ചീമേനി: ജനസേവനത്തിനൊപ്പം കലയിലും മികവുകാട്ടുകയാണ് കയ്യൂര്‍-ചീമേനി പഞ്ചായത്തംഗമായ സുഭാഷ് അറുകര. പാട്ടിന്റെ മികവിനുള്ള അംഗീകാരമായി സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും സംസ്ഥാന ഫോക്ലോര് അക്കാദമിയുടെ യുവപ്രതിഭാ പുരസ്കാരവും സുഭാഷിനെ തേടിയെത്തി. ചീമേനി അറുകരയിലെ സുഭാഷ് വര്‍ഷങ്ങള്‍ക്കു മുന്നേ ഈ രംഗത്ത് സജീവമാണ്.
ആദ്യം നാട്ടിലെ വേദികളില്‍ പാടിത്തുടങ്ങിയപ്പോള്‍ ഏറ്റുപാടാനും കൈയടിക്കാനും നാടന്‍പാട്ട് പ്രേമികള്‍ ചുറ്റും കൂടി. പിന്നീട് സുഭാഷ് നാടന്‍പാട്ടിനെ കൈവിട്ടില്ല. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. കുട്ടികള്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ വിവിധ വേദികളില്‍ സുഭാഷിനൊപ്പം പാട്ട് ഏറ്റുപാടിയിട്ടുണ്ട്.
ഓരോ പാട്ടിനെ കുറിച്ചുള്ള വിശദീകരണവും ഇതോടൊപ്പം നല്കുന്നു. സ്കൂള്‍-കോളജ് കലോത്സവങ്ങള്‍, മറ്റുമേളകള്‍ എന്നിവിടങ്ങളില്‍ സുഭാഷ് പരിശീലിപ്പിച്ച നിരവധി ടീമുകള്‍ നാടന്‍ പാട്ടില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."