വിജനതയിലേക്ക് വീണ്ടും മിനയും അറഫയും
മിന: ഒരാഴ്ചക്കാലം ലക്ഷോപലക്ഷം തീര്‍ഥാടകരാല്‍ സമൃദ്ധമായിരുന്ന തമ്പുകളുടെ നഗരി ഇന്നു വൈകിട്ടോടെ വിജനമാകും. അവസാന ഹാജിയും ഇവിടെനിന്നു വിടപറഞ്ഞതോടെ ഇനി ഒരു വര്‍ഷം നഗരി ഏകാന്തതയിലായിരിക്കും.
നിശബ്ദതയടങ്ങിയ മിനാ താഴ്‌വാരം ഒരു വര്‍ഷത്തിനു ശേഷമായിരിക്കും സജീവമാകുക. മുഴുവന്‍ ഹാജിമാരും വിടവാങ്ങുന്നതോടെ മുനിസിപ്പാലിറ്റി അധികൃതരെത്തി മേഖല മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഉംറ സീസണ്‍ ആരംഭിച്ചാല്‍ തീര്‍ഥാടകര്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുമെങ്കിലും ഒരു ഭാഗത്തുനിന്നു നോക്കിക്കണ്ട് തിരിച്ചുപോരുകയാണു ചെയ്യുക.
മിനായിലെ അല്‍ഖൈഫ് പള്ളി, അറഫയിലെ നമിറ മസ്ജിദ്, മുസ്ദലിഫയിലെ മശ്അറുല്‍ ഹറാം മസ്ജിദ് എന്നിവ ഹജ്ജ് സമയങ്ങളില്‍ മാത്രമാണു തുറക്കുക. ഇതിനിടെ അടുത്ത വര്‍ഷത്തേക്കുള്ള ഒരുക്കങ്ങള്‍ക്കായും അറ്റകുറ്റപ്പണികള്‍ക്കായും തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."