HOME
DETAILS

പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേട്: പി.എസ്.സിയുടെ വിശ്വാസ്യത സംശയ നിഴലില്‍

  
backup
August 14 2019 | 11:08 AM

psc-rank-list-issue-kerala-news

തിരുവനന്തപുരം: പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ റാങ്ക് ജേതാവ് നസീമിന്റെ പ്രൊഫൈല്‍ പരിശോധനകളില്‍ പിഎസ്‌സിയുടെ ഭാഗത്തും വീഴ്ച സംഭവിച്ചതായി വ്യക്തമായതോടെ പി.എസ്.സിയുടെ വിശ്വാസ്യതയിലും സംശയം ബലപ്പെടുന്നു. ലക്ഷക്കണക്കിന് യുവതീ യുവാക്കളുടെ ഉദ്യോഗസ്വപ്‌നങ്ങളിലാണ് പി.എസ്.സി സംശയത്തിന്റെ കോടാലി വെക്കുന്നത്.
സുതാര്യവും നിക്ഷ്പക്ഷവും വിശ്വാസപൂര്‍ണവുമായ രീതിയില്‍ നടത്തേണ്ട പരീക്ഷകളും അനന്തര നടപടികളും സംശയനിഴലിലേക്കു നീങ്ങുമ്പോള്‍ ഈ സംവിധാനം തന്നെ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയാണുണ്ടാകുന്നത്. അത് ഒഴിവാക്കപ്പെടേണ്ടതാണ്.
ഒന്നോ രണ്ടോ വ്യക്തികള്‍ മാത്രം അറിഞ്ഞ് നടത്തിയ തട്ടിപ്പായിരിക്കാം ഇത്. എന്നാല്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനം തന്നെ സംശയ നിഴലിലേക്കു നീളുന്നത് ശരിയല്ല. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് യൂനിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ മുന്‍ യൂനിറ്റ് സെക്രട്ടറിയായ നസീം പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരെ കോഡിലുള്ള ചോദ്യപേപ്പറുകളുമാണ് ലഭിച്ചത്. ഇക്കാര്യത്തിലും ദുരൂഹതയേറുകയാണ്.

ചട്ടങ്ങള്‍ പ്രകാരം ഒരാള്‍ രണ്ട് പ്രൊഫൈലുകളില്‍ നിന്ന് രജിസ്‌ട്രേഷന്‍ നടത്തുന്നത് കുറ്റകരമാണ്. സമാന തട്ടിപ്പിന് വര്‍ഷാവര്‍ഷം ഡീബാര്‍ ചെയ്യുന്നവരുടെ പട്ടിക പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും പതിവാണ്. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നസീമിന്റെ കാര്യത്തില്‍ കൂടുതല്‍ പരിശോധനയുണ്ടായില്ലെന്ന് മാത്രമല്ല യൂനിവേഴ്‌സിറ്റി കോളേജ് അക്രമത്തില്‍വരേ ഉള്‍പെട്ടിട്ടും പി.എസ്.സിയുടെ ഹിറ്റ് ലിസ്റ്റില്‍ നസീം ഉള്‍പ്പെട്ടിട്ടുമില്ല.

ഇരട്ട പ്രൊഫൈലുള്ളവര്‍ ആളുമാറി രണ്ടാം ഹാള്‍ടിക്കറ്റില്‍ പരീക്ഷ എഴുതുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇരട്ട പ്രൈഫൈല്‍ കുറ്റകരമാക്കിയത്. നസീമിന്റെ കാര്യത്തില്‍ പി.എസ്.സി അറിഞ്ഞിട്ടും കണ്ണടച്ചതാണോ, അതോ കബളിപ്പിക്കപ്പെട്ടതോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ഇതില്‍ നിന്ന് പി.എസ്.സിക്ക് ഒഴിഞ്ഞുമാറാനാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  24 days ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  24 days ago