HOME
DETAILS

വിവേകം വികാരത്തിന് വഴിമാറരുത്

  
backup
June 04 2017 | 23:06 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b5%87%e0%b4%95%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%be

ഹാദിയ, അഖില. ഈ അടുത്ത ദിവസങ്ങളിലായി മാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായ വിഷയമാണ് ഹാദിയയുടെ വിവാഹം. ഇന്ത്യന്‍ ഭരണഘടന മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍ എണ്ണിപറഞ്ഞ ഒന്നാണ് ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കുക എന്നത്. അതിനപ്പുറം കടന്ന് ആ മതത്തെ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഏതൊരു പൗരനും നല്‍കുന്നുണ്ട്.  അഖില എന്ന ഹിന്ദു യുവതി ഹാദിയ ആയതും ഈയൊരു അവകാശം ഉപയോഗപ്പെടുത്തികൊണ്ടാണ്. പക്ഷെ എന്തുകൊണ്ട് സംസ്ഥാനത്തെ പരമോന്നത നീതി പീഠം ഹാദിയയുടെ മൗലികാവകാ ശം പോലും തടയുന്നു.  
നിരവധി മുസ്‌ലിം യുവതികള്‍ 18 വയസ്സ് പൂര്‍ത്തിയായി എന്നപേരില്‍ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ച് അവര്‍ തെരഞ്ഞെടുത്ത യുവാക്കളുടെ കൂടെ കോടതികളുടെ ആനുകൂല്യത്തില്‍ പോയ നാടാണ് കേരളം. തിരിച്ച് ഇതരമതസ്ഥരായ യുവതികള്‍ മുസ്‌ലിം യുവാക്കളുടെ കൂടെയും പോയിട്ടുണ്ട്.  അന്നൊന്നും ഇല്ലാത്ത ഒരു സ്‌നേഹമാണ് ഇപ്പോള്‍ മാതാപിതാക്കളോട് ഉന്നത നീതി പീഠത്തിനുണ്ടായിട്ടുള്ളത്.  മുന്‍പ് ഇത്തരം കേസുകള്‍ ഉണ്ടായപ്പോള്‍ ലൗജിഹാദാണെന്നാണ് വക്കീലുമാര്‍ കോടതികളില്‍ പറഞ്ഞിരുന്നതും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നതും. അതിന്റെ പൊള്ളത്തരം കോടതിക്കു തന്നെ പിന്നീട് ബോധ്യപ്പെടുകയുണ്ടായി.  ഇപ്പോള്‍ ഐ.എസ് ബന്ധം ആരോപിച്ച് വിദേശത്തേക്ക് കടന്നു കളയുമെന്നാണ് പറയുന്നത്.  പാസ്‌പോര്‍ട്ടില്ലാത്ത ഹാദിയക്ക് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും പൊലിസ് റിപ്പോര്‍ട്ടുണ്ടായിട്ടും സര്‍ക്കാര്‍ അഭിഭാഷകനും കോടതിക്കും അത് ബോധ്യപ്പെട്ടില്ല.  
ഇക്കാര്യത്തില്‍ വനിതസംഘടനകളുടെയും സ്ത്രീപക്ഷവാദികളുടെയും മൗനം സത്യത്തില്‍ അത്ഭുതപ്പെടുത്തുകയാണ്.  സ്വന്തം വിശ്വാസം നിലനിര്‍ത്തുന്നതിനും  ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച വരനോടൊപ്പം ജീവിക്കുന്നതിനും വേണ്ടി ഒരു ഇന്ത്യന്‍ യുവതി മാസങ്ങളോളം പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.  ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ എല്ലാവരും വാചാലമായ മൗനത്തിലാണ്. പക്ഷെ ഹാദിയ സങ്കടപ്പെടേണ്ടതില്ല. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ഏതൊരു പ്രയാസത്തിന്റെ കൂടെയും ഒരു എളുപ്പമുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ ഹാദിയക്ക് സമാനമായ നിരവധി സംഭവങ്ങള്‍ കാണാന്‍ സാധിക്കും.
ഇസ്‌ലാം സ്വീകരിച്ച ആദ്യ വനിതകളില്‍പ്പെട്ട ഉമ്മുസലമ ബീവി ഹിജ്‌റയുടെ വേളയില്‍ മുസ്‌ലിമായി എന്നതിന്റെ പേരില്‍ അനുഭവിച്ച യാതനകള്‍ ഇന്നും പുതു മുസ്‌ലിംകള്‍ക്ക് ശക്തി പകരുന്നതാണ്. ഉമ്മു സലമ ബീവിക്ക് അതിന്റെ പേരില്‍ സ്വന്തം സന്താനത്തേയും മുസ്‌ലിമായ ഭര്‍ത്താവിനേയും വേര്‍പിരിയേണ്ടി വന്നു. പിന്നീട് അവര്‍ ഹിജ്‌റയേയും കുടുംബത്തേയും നേടിയെടുത്തത് നിരന്തര പരിശ്രമത്തിലൂടെയാണ്. അതുകൊണ്ട് ഹാദിയ നീ ഉമ്മു സലമ ബീവിയെ പഠിക്കൂ. സുമയ്യ ബീവിയെ സ്മരിക്കൂ.
എത്രയോ പുരുഷന്‍മാരുണ്ടായിട്ടും ഇസ്‌ലാമിലെ  ആദ്യത്തെ രക്തസാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച ധീര വനിതയാണ് സുമയ്യ ബീവി (റ). ഇസ്‌ലാമില്‍ ഇത്തരത്തിലുള്ള ചരിത്രങ്ങള്‍ നിരവധി കാണാം. പ്രവാചക പ്രഭു നബി(സ)യുടെ പുത്രി സൈനബ(റ) യും മുസ്‌ലിമായതിന്റെ പേരില്‍ സ്‌നേഹ നിധിയായ ഭര്‍ത്താവിനെ വേര്‍പിരിഞ്ഞു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട്, പ്രിയപ്പെട്ട സഹോദരീ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ക്ക് ഒരു രക്ഷാമാര്‍ഗം എത്തിച്ചു തരിക തന്നെ ചെയ്യും. പക്ഷെ, മുസ്‌ലിം സമൂഹം ഇതിനായി വികാരത്തേക്കാള്‍ വിവേകം ഉപയോഗിച്ച് നല്ല രീതിയിലുള്ള കാല്‍വയ്പ്പുകള്‍ നടത്തേണ്ടിയിരിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  34 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago