വിദ്യാര്‍ഥികളുടെ ജീവനം അരി വിപണിയില്‍
അന്തിക്കാട്: കരനെല്‍ കൃഷിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ച ജൈവ അരി വിപണിയിലിറക്കി.
പുത്തന്‍പീടിക സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ സ്കൂള്‍ മുറ്റത്ത് വിളയിച്ച അരി ജീവനം റൈസ് എന്ന പേരിലാണ് വിപണിയിലിറക്കിയത്.
ഒരേക്കര്‍ സ്ഥലത്താണ് കുട്ടികള്‍ കൃഷിയിറക്കിയത്. പ്രളയത്തെ അതിജീവിച്ചു നൂറുമേനി വിളവാണ് ലഭിച്ചത്.
ജൈവ അരിയുടെ വിപണനോദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.
ഗീത ഗോപി എം.എല്‍.എ അധ്യക്ഷനായി.
മാനേജര്‍ ഫാ. റാഫേല്‍ താണിശേരി, പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍, ജില്ലാ പഞ്ചായത്തംഗം സിജി മോഹന്‍ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം മേനു ജപ്രതാപന്, വാര്‍ഡ് മെമ്പര്‍ ഷാജു മാളിയേക്കല്‍, കൃഷി ഓഫിസര്‍ എ.ടി ഗ്രേസി, പ്രധാനാധ്യാപകന് സി.പി ജോസഫ്, പി.ടി.എ പ്രസിഡന്റ് ഷാജു ഡേവിഡ്, ആല്വിന്, പ്രിന്‍സിപ്പല്‍ സി.ആര് മാത്യു, സൈമണ്‍ തെക്കത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."