യമനില്‍ ഏറ്റുമുട്ടലില്‍ 27 പേര് കൊല്ലപ്പെട്ടു
സന്‍ആ: യമനില്‍ താഇസിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം പിടിക്കാന്‍ സൈന്യം നടത്തുന്ന പോരാട്ടത്തില്‍ 27 പേര് കൊല്ലപ്പെട്ടു. യമനിലെ പ്രധാന നഗരമായ താഇസിന്റെ പല ഭാഗങ്ങളും ഇപ്പോഴും വിമത വിഭാഗമായ ഇറാന് അനുകൂല ഹൂതി പക്ഷത്തിന്റെ കൈകളിലാണ്. ഇതിനിടെയാണ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിനടുത്തെത്തിയ സര്‍ക്കാര്‍ സൈന്യം കൊട്ടാരം പിടിക്കാനായി പോരാട്ടം നടത്തിയത്. സൈന്യം നടത്തിയ പോരാട്ടത്തില്‍ ഹൂതി വിഭാഗത്തില്‍പ്പെട്ട 19 പേര് കൊല്ലപ്പെട്ടതായാണ് വിവരം. താഇസിലെ പ്രധാന ആശുപത്രിയും വിമതരുടെ കൈകളിലാണ്.
പോരാട്ടത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായി യമന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യമനിലെ ഭരണ പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ട അലി അബ്ദുല്ലാഹ് സ്വാലിഹ് വിഭാഗത്തിന്റെ കീഴില്‍ ഹൂതികളാണ് നിലവില്‍ താഇസ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരം കൈയാളുന്നത്. ഇതുതിരിച്ച് പിടിക്കാനുള്ള ശ്രമമാണ് ഔദ്യോഗിക സര്‍ക്കാര്‍ സൈന്യം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."