HOME
DETAILS
MAL
കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹോദരന്‍ നോക്കിനില്‍ക്കേ മുങ്ങിമരിച്ചു
backup
October 15 2018 | 12:10 PM
കായംകുളം: കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹോദരന്‍ നോക്കി നില്‍ക്കേ മുങ്ങി മരിച്ചു. പള്ളിക്കല്‍ മഞ്ഞാടിത്തറ വൃന്ദാവനം സുമേഷ് കുമാര്‍- ജയ ദമ്പതികളുടെ മകന്‍ അജയ് (16) ആണ് മരിച്ചത്.
കട്ടച്ചിറ തവളയില്ലാകുളത്തില്‍ തിങ്കളാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. സഹോദരന്‍ അക്ഷയ (15) കുളത്തിന്റെ കരയില്‍ നില്‍ക്കുകയായിരുന്നു. അജയ് നീന്തുന്നതിനിടയില്‍ പായല്‍ കാലില്‍ കുരുങ്ങി താഴ്ന്ന് പോകുകയായിരുന്നു.
നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. കായംകുളത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൃതദ്ദേഹം പുറത്തെടുത്തത്. അച്ഛന്‍ ഓറിസയില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണ്. അമ്മ സി.ആര്‍.പി.എഫില്‍ നിന്നും വിരമിച്ചു. കറ്റാനം സെന്റ് തോമസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അക്ഷയ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."