HOME
DETAILS

എട്ടു ദിവസത്തിനിടെ കൂടിയത് മുഴുവന്‍ സംഭരണശേഷിയുടെ നാലിലൊന്ന് വെള്ളം

  
backup
August 14, 2019 | 9:00 PM

water-increases-in-dam

 

ബാസിത് ഹസന്‍


തൊടുപുഴ: വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് മൊത്തം സംഭരണ ശേഷിയുടെ നാലിലൊന്നിലധികം വെള്ളം.
4140.252 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി സംഭരിക്കാവുന്നത്. ഓഗസ്റ്റ് നാലിന് 889.803 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ ഉണ്ടായിരുന്നത്- സംഭരണശേഷിയുടെ 21 ശതമാനം. ഇന്നലെ രാവിലെ ഏഴുമണിയിലെ കണക്കുപ്രകാരം 1935.88 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ട്. മൊത്തം സംഭരണശേഷിയുടെ 47 ശതമാനമാണിത്. അതായത് എട്ട് ദിവസത്തിനിടെ ഉയര്‍ന്നത് 1046 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം. 1035 ദശലക്ഷം യൂനിറ്റാണ് മൊത്തം സംഭരണശേഷിയുടെ നാലിലൊന്ന്.
83.678 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഇന്നലെ ഒഴുകിയെത്തി. ഇതില്‍ പകുതിയിലധികവും ഇടുക്കി അണക്കെട്ടിലാണ്. 44.201 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഇടുക്കിയില്‍ ഒഴുകിയെത്തിയത്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2346.7 അടിയായി ഉയര്‍ന്നു. സംഭരണശേഷിയുടെ 43.08 ശതമാനമാണിത്. 7.92 സെ.മീ. മഴ ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തി. പമ്പ, കക്കി അണക്കെട്ടുകളില്‍ 43 ശതമാനമാണ് ജലശേഖരം. ഇടമലയാര്‍ 49, ഷോളയാര്‍ 54, കുണ്ടള 43, മാട്ടുപ്പെട്ടി 32, കുറ്റ്യാടി 93, തരിയോട് 89, ആനയിറങ്കല്‍ 30, പൊന്മുടി 91, നേര്യമംഗലം 97, പെരിങ്ങല്‍കുത്ത് 52, ലോവര്‍പെരിയാര്‍ 91, കക്കാട് 39 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ്. ലോവര്‍ പെരിയാറിലാണ് കൂടുതല്‍ മഴ ലഭിച്ചത്- 10.8 സെ.മീ. കുറവ് തരിയോടും- 0.01 സെ.മീ.
56.7635 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ചെറിയ സംഭരണികളില്‍ ഉത്പാദനം പരമാവധി നടക്കുമ്പോള്‍ ഇടുക്കി, ഇടമലയാര്‍, ശബരിഗിരി പദ്ധതികളില്‍ ഉത്പാദനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. വൈകിട്ട് 6.30- 10.30 വരെയുള്ള പീക്ക് സമയത്ത് മാത്രമാണ് ഇവിടങ്ങളില്‍ ഉത്പാദനം നടത്തുന്നത്. വൈദ്യുതി ഉപഭോഗം കുറഞ്ഞതും വാങ്ങാനാണില്ലാത്തതുമാണ് ഉത്പാദനം കുറയ്ക്കാന്‍ കാരണം.
ഇതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130.75 അടിയായി ഉയര്‍ന്നു. 3837 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ 1400 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  14 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  14 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  14 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  14 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  14 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  14 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  14 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  14 days ago