അമേരിക്കക്കെതിരേ ശക്തമായി തിരിച്ചടിച്ച് സഊദി മാധ്യമങ്ങള്‍
റിയാദ്: മാധ്യമ പ്രവര്ത്തകന് ജമാല്‍ കഷോഗിയുടെ തിരോധാനത്തിന് പിറകില്‍ സഊദിയാണെന്ന ആരോപണത്തിന് പിന്നാലെ സഊദിക്കെതിരേ നീക്കം നടത്തിയ അമേരിക്കന്‍ നടപടിക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതിരോധിച്ച് സഊദി മാധ്യമങ്ങള്‍. അറബ് രാജ്യങ്ങളിലെയും മധ്യേഷ്യയിലെയും സഊദി അനുകൂല രാജ്യങ്ങള്‍ സഊദിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പമാണ് അമേരിക്കക്കെതിരേ ശക്തമായ നിലപാടുമായി സഊദി മാധ്യമങ്ങളും പ്രമുഖ കോളമിസ്റ്റുകളും രംഗത്തെത്തിയത്.
അമേരിക്കന്‍ നീക്കത്തിനെതിരേ കഴിഞ്ഞ ദിവസം തന്നെ സഊദി രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകനെ സഊദി കൊന്നതാണെന്നുള്ള ആരോപണങ്ങളുടെ മുനയൊടിച്ചാണ് സഊദി മാധ്യമങ്ങള്‍ രാജ്യത്തിനെതിരേയുള്ള ആക്രമണങ്ങളെ പ്രതിരോധിച്ചത്.
അമേരിക്കയുടെയും ചില വിദേശ രാജ്യങ്ങളുടെയും ഭീഷണികളെ നേരിടുന്നതില്‍ സഊദിക്ക് യാതൊരു പേടിയുമില്ലെന്ന വര്‍ത്തയോടെയാണ് മിക്ക അറബ് പത്രങ്ങളും ഇന്നലെ പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."