കൗണ്ട് ഡൗണ്‍ തുടങ്ങി; ഇന്ത്യന്‍ സ്വപ്നങ്ങളും പേറി ജി.എസ്എല്‍വി മാര്‍ക്ക് മൂന്ന് ഇന്ന് കുതിച്ചുയരും
ചെന്നൈ: ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍.വി മൂന്ന് ഇന്ന് കുതിച്ചുയരും. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കുക എന്ന സ്വപ്നവുമായാണ് ജി.എസ്.എല്‍.വിയുടെ കുതിപ്പ്.
വൈകുന്നേരം 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം. ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്19 ഭ്രമണപഥത്തിലെ
ത്തിക്കുകയാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഡി1 റോക്കറ്റിന്റെ ലക്ഷ്യം.
വാര്‍ത്താ വിനിമയ രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിന് വഴിവയ്ക്കുന്ന ജിസാറ്റ് 19 ദൗത്യവുമായാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് പറന്നുയരുന്നത്.
ശ്രീഹരിക്കോട്ടയിലെ ഭൗമ കേന്ദ്രത്തില്‍ ഇന്നലെ 25.5 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങിയിട്ടുണ്ട്. മിഷന് റെഡിനസ് റിവ്യൂ കമ്മിറ്റിയുടെയും ലോഞ്ച് ഓഥറൈസേഷന് ബോര്‍ഡിന്റെയും അനുമതി ലഭിച്ചതോടെയാണ് ഇന്നലെ ഉച്ചക്കു ശേഷം 3.58ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."