മാസ് റിയാദ് ഇഫ്ത്താര്‍ മീറ്റും പ്രവര്‍ത്തക സംഗമവും നടത്തി.
റിയാദ്: മുക്കം ഏരിയാ സര്‍വിസ് സൊസൈറ്റി ( മാസ് റിയാദ്) ഇഫ്ത്താര്‍ മീറ്റും പ്രവര്‍ത്തക സംഗമവും നടത്തി. ബത്ഹ സഫാമക്ക ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം നോര്‍ക്ക സഊദി കണ്‍സല്‍ട്ടന്റ് ശിഹാബ് കെട്ടുകാട് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമൊയ്തീന്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. മൂസക്കുട്ടി നെല്ലിക്കാപറമ്പ് ആമുഖ പ്രഭാഷണം നടത്തി. ഷാജി ആലപ്പുഴ, മുഹമ്മദലി കൂടാളി, മുനീബ് പാഴൂര്‍, ബഷീര്‍ താമരശ്ശേരി, അബ്ദുല്‍ കരീം കൊടുവള്ളി, അമീന്‍ ചേന്ദമംഗല്ലൂര്‍, മൊയ്തു വലിയപറമ്പ് ,വി.സി.മുഹമ്മദ്, മുസ്തഫ നെല്ലിക്കാപറമ്പ് ,റസാഖ് കൊളായി, ഷബീര്‍ മാളിയേക്കല്‍,മുഹമ്മദ് കൊല്ലളത്തില്‍ എന്നിവര്‍ സംസാരിച്ചു. അശ്‌റഫ് മേച്ചീരി സ്വാഗതവും, കാസിം കക്കാട് നന്ദിയും പറഞ്ഞു.
പ്രവര്‍ത്തക സംഗമത്തില്‍ മുഹമ്മദ് പൂഴിക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു, അഹമ്മദ്കുട്ടി കാരക്കുറ്റി, അന്‍വര്‍ പി.വി, ശിഹാബുദ്ധീന്‍ മാളിയേക്കല്‍, റഷീദ് കറുത്തപറമ്പ്,മുനീര്‍ കാരശ്ശേരി, എന്നിവര്‍ സംസാരിച്ചു.ഷംസുകാരാട്ട് സ്വാഗതവും, മന്‍സൂര്‍ കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു. നിഷാദ് ഗോതമ്പ റോഡ്,അസയിന്‍ എടത്തില്‍, അബ്ദുല്‍ നാസര്‍ പി, ഇസ്മായില്‍ തങ്ങള്‍, അബ്ദുല്‍ സലാം കാരക്കുറ്റി, ഫൈസല്‍ വലിയപറമ്പ് ,നിഷാദ് കാരശ്ശേരി, കുഞ്ഞോയി ചാത്തപറമ്പില്‍, റഹീസ് വലിയപറമ്പ് ,അബ്ബാസ് വി.പി,എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."