'ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ' സെപ്റ്റംബറില്‍ ഡല്‍ഹിയില്‍
കോഴിക്കോട്: ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന കോണ്‍ഗ്രസില്‍ സര്‍ക്കാര്‍ സമിതികള്‍, ടെലികോം സേവന ദാതാക്കള്‍, ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍, ഇന്റര്‍നെറ്റ് ഭീമന്‍മാര്‍, ഐ.എസ്.പികള്‍, ആഗോള സാങ്കേതിക രംഗത്തെ പ്രമുഖര്‍, എ.ഐ.വി.ആര്‍ കമ്പനികള്‍, മൊബിലിറ്റി രംഗത്തെ പ്രമുഖര്‍, അക്കാദമിയ, സ്റ്റാര്‍ട്ട്അപ്പുകള്‍, ആപ്പ് പ്രൊവൈഡര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ടെലികോം, ഇന്റര്‍നെറ്റ്, മൊബിലിറ്റി എക്കോസിസ്റ്റം, ഐസിടി, ആപ്പ് ഡെവലപ്പേഴ്‌സ്, ഇനൊവേറ്റേഴ്‌സ്, സ്റ്റാര്‍ട്ട്അപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യത്തെ സമ്മേളനമായിരിക്കും ഐ.എം.സി 2017 എന്നും സംഘാടകര്‍ അറിയിച്ചു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും കെ.ആന്‍ഡ്.ഡി കമ്മ്യൂണിക്കേഷനും ചേര്‍ന്നാണ് കോണ്‍ഗ്രസിന് ആതിഥ്യമരുളുന്നത്.
കേന്ദ്ര സര്‍ക്കാരും ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റും ചേര്‍ന്ന് സമ്മേളനം ബാര്‍സിലോണയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസ് പോലെ വാര്‍ഷിക പരിപാടിയാക്കി തുടരാനാണ് ആലോചിക്കുന്നതെന്ന് സി.ഒ.എ.ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."