മത്സ്യപ്രജനനകേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
കോവളം: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ കേന്ദ്രമായ വിഴിഞ്ഞം സി.എം.എഫ്.ആര്.ഐ.യുടെ മത്സ്യപ്രജനനകേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു.
ഒരുവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച് കഴിഞ്ഞ മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിര്‍മാണ കരാറുമായി ബന്ധപ്പെട്ടാണ് കാലതാമസം വന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നിര്‍മാണം ആരംഭിച്ച ഹാച്ചറിയില്‍ കൂറ്റന്‍ ടാങ്കുകള്‍,ഗവേഷണ ലാബ്,അനുബന്ധ ഓഫിസ് കെട്ടിടങ്ങള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്.വാണിജ്യ അടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ കഴിയുന്ന സമുദ്ര മത്സ്യങ്ങള്‍,വിവിധ ഇനം അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ പ്രജനനം നടത്തുക.
വിളമീന്‍(ഏരി),വളയോട്,ഗ്രൂപ്പര്‍,എന്നിവയാണ് വാണിജ്യ അടിസ്ഥാനത്തില്‍ പ്രജനനംചെയ്യുന്നവ.മത്സ്യ കര്‍ഷകര്‍ക്ക് ഇവിടെ നിന്ന് മത്സ്യകുഞ്ഞുങ്ങളെ വാങ്ങാന്‍ സാധിക്കും.
ഇവിടെ നടത്തുന്ന ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്ന വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ കഴിയുന്ന മത്സ്യങ്ങളെ സംബന്ധിച്ച സങ്കേതിക വിദ്യ സംസ്ഥാന ഫിഷറിസ് വകുപ്പിന് കൈമാറാനാകുമെന്ന് സി.എം.എഫ്.ആര്.ഐ.അധികൃതര്‍ പറഞ്ഞു. ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്.
വിഴിഞ്ഞം ഹാര്‍ബറിലെ ഇന്സ്പെക്ഷന് ബംഗ്ളാവിന് സമീപത്തെ 1 ഏക്കര്‍ 80 സെന്റ് സ്ഥലത്താണ് ഹാച്ചറി നിര്‍മിക്കുന്നത്.കേന്ദ്ര പൊതുമരമത്ത് വകുപ്പിനാണ് ഹാച്ചറിയുടെ നിര്‍മാണ ചുമതല.
സെപ്തംബറോടെ നിര്‍മാണം പൂര്ത്തുയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.എംഎഫ്.ആര്.ഐ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."