HOME
DETAILS
MAL
മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയുമായി ജയചന്ദ്രന്‍
backup
October 16 2018 | 02:10 AM
ഇരിട്ടി: സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ സംഗീതാര്‍ച്ചനയുമായി മുഴക്കുന്ന് മൃദംഗ ശൈലേശ്വരിക്ഷേത്രത്തിലെത്തി.. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായാണ് എം.ജയചന്ദ്രനും സംഘവും സംഗീതക്കച്ചേരി അവതരിപ്പിച്ചത്.
സി. എസ്. അനുരൂപ് വയലിനും, മാവേലിക്കര ആര്‍.വി.രാജേഷ് മൃദംഗവും, ഉഡുപ്പി എസ്.ശ്രീകാന്ത് ഗഞ്ചിറയും പക്കമേളമൊരുക്കിയ സംഗീത കച്ചേരി ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളെ സംഗീത വിസ്മയത്തിലാഴ്ത്തി.
ഗാനമൂര്‍ത്തി രാഗത്തില്‍ ഗാനമൂര്‍ത്തേ.., വസന്തഭൈരവി രാഗത്തില്‍ നീ ദയറാധ..., വൃന്ദാവന സാരംഗിയില്‍ സൗന്ദരരാജ... എന്നീ കീര്‍ത്തനങ്ങളും. ഒരു നേരമെങ്കിലും കാണാതെ വയ്യെന്ന..... കൃഷ്ണ കീര്‍ത്തനവും ഒടുവില്‍ ശബരിമല ശാസ്താവിന് ഹരിവരാസനവും... പാടിയാണ് സംഗീത കച്ചേരി അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."